#plustworesult |അച്ഛനെയും അമ്മയെയും മരണം പിടിച്ചെടുത്ത് പത്താം നാൾ; ഏക മകന് എല്ലാ വിഷയത്തിലും എപ്ലസ്, സങ്കടക്കടലിൽ സൗരവ്

#plustworesult |അച്ഛനെയും അമ്മയെയും മരണം പിടിച്ചെടുത്ത് പത്താം നാൾ; ഏക മകന് എല്ലാ വിഷയത്തിലും എപ്ലസ്, സങ്കടക്കടലിൽ സൗരവ്
May 10, 2024 06:24 AM | By Susmitha Surendran

കാസര്‍കോട്:  (truevisionnews.com)  ചെറുകുന്ന് പുന്നച്ചേരിയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഏറ്റവും വലിയ ആഘാതമേറ്റത് സൗരവിനാണ്.

ജീവിതത്തിൽ തനിക്കേറെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും ആ ദുരന്തമുഖത്ത് സൗരവിന് നഷ്ടമായി. സൗരവിനെ കോഴിക്കോട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻസി കോഴ്‌സ് പഠിക്കാൻ ചേര്‍ത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് ചിറ്റാരിക്കാൽ കമ്മാടം സ്വദേശി സുധാകരനും ഭാര്യ അജിതയുമടക്കം അഞ്ച് പേര്‍ അപകടത്തിൽ മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചിറ്റാരിക്കാൽ തോമാപുരം സെൻ്റ് തോമസ് എച്ച്എസ്എസ് പ്ലസ് ടു സയൻസ് വിദ്യാര്‍ത്ഥിയായ സൗരവ് പഠനത്തിൽ മിടുക്കനാണ്.

അതിനാൽ തന്നെ ഉന്നത വിജയം നേടുമെന്ന ഉറപ്പ് കുടുംബാംഗങ്ങൾക്കും അധ്യാപകര്‍ക്കും ഉണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റാതെ എല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ മാതാപിതാക്കളില്ലാതെ,

അനാഥത്വത്തിലേക്ക് എടുത്തറിയപ്പെട്ട നിലയിലായി സൗരവിന്റെ ജീവിതം. അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ സ്വദേശി പത്മകുമാർ (59), അജിതയുടെ അച്ഛൻ കരിവെള്ളൂർ പുത്തൂർ സ്വദേശി കൃഷ്ണൻ (65), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്.

ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച അ‍ഞ്ച് പേരും കാറിലെ യാത്രക്കാരായിരുന്നു. സംഭവസ്ഥലത്ത് തന്നെ അഞ്ച് പേരും മരിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

#parents #died #accident #10days #ago #lonely #child #got #full #aplus

Next TV

Related Stories
വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

Apr 24, 2025 08:58 PM

വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു...

Read More >>
 2027 ൽ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷ, സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും -വീണ ജോര്‍ജ്

Apr 24, 2025 08:30 PM

2027 ൽ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷ, സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും -വീണ ജോര്‍ജ്

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്....

Read More >>
  'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

Apr 24, 2025 08:13 PM

'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന്...

Read More >>
കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Apr 24, 2025 08:08 PM

കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്....

Read More >>
ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന;  യുവാവ് പിടിയിൽ

Apr 24, 2025 07:59 PM

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു....

Read More >>
എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

Apr 24, 2025 07:27 PM

എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൃശൂർ കോൺഗ്രസ് ആസ്ഥാനത്ത്...

Read More >>
Top Stories

Entertainment News