#goldfraud |മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി കൊയിലാണ്ടി പോലീസ്

#goldfraud |മുക്കുപണ്ടം  പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി കൊയിലാണ്ടി പോലീസ്
May 10, 2024 06:17 AM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com)  മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.

വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ് എന്ന സ്ഥാപനത്തിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സി.ഐ. മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, ദിലീപ്, സിനു രാജ്, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കാട്ടിലെപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.

ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തുന്നത്. ഇതിന്റെ പിന്നിൽ വലിയ സംഘങ്ങൾ ഉള്ളതായും ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതായും പോലീസ് പറയുന്നു.

#Koyilandi #police #arrested #gang #pawnbrokers

Next TV

Related Stories
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 09:07 PM

#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി...

Read More >>
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
Top Stories