( www.truevisionnews.com ) സാരിയിലുള്ള മനോഹര ഫോട്ടോഷൂട്ട് പങ്കുവെച്ച് നടി അദിതി രവി. പച്ച സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് നാടന്‍ സുന്ദരിയായാണ് അദിതി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും റീലുകളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/reel/C6iq187SW3l/?utm_source=ig_web_copy_link
ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ട്രഡീഷണല്‍ മാലയും ജിമിക്കിയും വളയും ആഭരണമായി അണിഞ്ഞു. അഴിച്ചിട്ട മുടി അദിതിയെ കൂടുതല്‍ സുന്ദരിയാക്കി. ആഘോഷ് വൈഷ്ണവമാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്. ശാരി നരേഷാണ് മേക്കപ്പ്.
അദിതി പങ്കുവെച്ച ഒരു റീലില്‍ സഞ്ചിയും തൂക്കി സൈക്കിളിന്റെ പിന്നിലിരുന്ന് പോകുന്ന അദിതിയെ കാണാം. ഗ്രാമക്കാഴ്ച്ചകള്‍ എന്ന ആശയമാണ് ഈ റീലിലുള്ളത്. ഇതിന് താഴെ നടി അനുശ്രീ കമന്റ് ചെയ്തിട്ടുണ്ട്. 'നീ എവിടെ പോവാ സഞ്ചിയും കൊണ്ട്?' എന്നായിരുന്നു അനുശ്രീയുടെ കമന്റ്. 'പത്തനാപുരം വരെ, ഒരു ഐറ്റം എടുക്കാന്‍ ഉണ്ട്' എന്നാണ് ഇതിന് അദിതി നല്‍കിയ മറുപടി.
#aditiravi #saree #photoshoot #malayalam #fashion