#donkeymarriage |മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

#donkeymarriage |മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം
May 9, 2024 09:41 PM | By Susmitha Surendran

(truevisionnews.com)  മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. പെൺകഴുതയെ സാരി, വളകൾ, നെക്ലേസ്, ലിപ്‌സ്റ്റിക്, നെയിൽ പോളിഷ് എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയാണ് മണ്ഡപത്തിലെത്തിച്ചത്.

ധോത്തിയും തലപ്പാവും ധരിച്ചാണ് ‘വരന്‍’ എത്തിയത്.തുടര്‍ന്ന് ക്ഷേത്രത്തിൽ പൂജ നടത്തി. പെൺകഴുതയ്ക്ക് മംഗളസൂത്രം നൽകി കല്യാണം നടത്തി.

വിവാഹത്തിനെത്തിയവർ പണം നൽകി. മനുഷ്യ വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളോടും കൂടിയാണ് കഴുത വിവാഹവും നടന്നത്. കഴിഞ്ഞ 5 വർഷം കൊടും വരൾച്ച ഉണ്ടായപ്പോൾ കഴുതകളെ വിവാഹം കഴിപ്പിച്ച ശേഷം മഴ പെയ്‌തിരുന്നു എന്നും ഗ്രാമവാസികള്‍ അവകാശപ്പെട്ടു.

കോയമ്പത്തൂരിലെ അന്നൂരിലാണ് റാക്കിപ്പാളയം, കോവിൽപാളയം നിവാസികൾ ഒത്തുചേർന്ന് ‘പഞ്ച കല്യാണി കല്യാണം’ നടത്തിയത്. കഴിഞ്ഞ 6 മാസമായി മഴയില്ലാതെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയത്.

റാക്കിപ്പാളയം പ്രദേശത്തെ പെൺകഴുതയാണ് വധു. വരന്‍ അയൽഗ്രാമമായ കോവിൽപാളയത്തെ ആൺകഴുതയും.സുബ്രഹ്മണ്യർ ക്ഷേത്രത്തിലാണ് കഴുതകളുടെ വിവാഹം നടന്നത്. കഴുതകളെ കല്യാണം കഴിപ്പിച്ചാൽ മഴ പെയ്യുമെന്നത് ഒരു വിശ്വാസമാണെന്ന് ഗ്രാമ വാസികള്‍ പറയുന്നു.

#Donkey #wedding #TamilNadu #bring #rain

Next TV

Related Stories
#ArvindKejriwal | കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് മെട്രോയിലും സ്റ്റേഷനുകളിലും ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 20, 2024 05:05 PM

#ArvindKejriwal | കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് മെട്രോയിലും സ്റ്റേഷനുകളിലും ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും...

Read More >>
#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

May 20, 2024 02:14 PM

#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു...

Read More >>
#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

May 20, 2024 02:13 PM

#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

അധികൃതർ വീട്ടിലെത്തുകയും അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം സ്ത്രീ പറഞ്ഞത് അച്ഛൻ നഴ്സിം​ഗ് ഹോമിലാണ്...

Read More >>
#Suspension | എട്ട് തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കൗമാരക്കാരൻ അറസ്റ്റിൽ; വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

May 20, 2024 02:06 PM

#Suspension | എട്ട് തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കൗമാരക്കാരൻ അറസ്റ്റിൽ; വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

നേരത്തെ മൂന്നാം ഘട്ടത്തില്‍ ഭോപ്പാലിലെ ബെെറാസിയയില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമെത്തി, മകനെക്കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക്...

Read More >>
#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

May 20, 2024 11:35 AM

#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തകര്‍ന്ന ഹെലികോപ്ടറിന്‍റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ്...

Read More >>
#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

May 20, 2024 09:08 AM

#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി...

Read More >>
Top Stories