(truevisionnews.com) ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വിറ്റാമിൻ എ, സി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയ പെരുംജീരകമിട്ട വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. മലബന്ധം പലര്‍ക്കുമുള്ള പ്രശ്നമാണ് മലബന്ധം. ദിവസവും രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
2. പ്രമേഹം പെരുംജീരകത്തിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കാം.
3. ഉയര്‍ന്ന രക്തസമ്മർദ്ദം പെരുംജീരകം പൊട്ടാസ്യത്തിന്‍റെ ഉറവിടമാണ്. അതിനാല്‍ പെരുംജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. അമിത വണ്ണം ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം. നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും വളരെ കുറവാണ്.
5. ആര്‍ത്തവവേദന ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
6. പ്രതിരോധശേഷിക്കുറവ് രോഗ പ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പെരുംജീരക വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷിയെ കൂട്ടാന്‍ സഹായിക്കും.
7. വായ്നാറ്റം ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് വായ്നാറ്റം അകറ്റാനും വായ്ക്കുള്ളില്‍ സുഗന്ധം പരത്താനും സഹായിക്കും.
8. ചര്‍മ്മ പ്രശ്നങ്ങള്‍ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് പെരുംജീരകമിട്ട വെള്ളം. അതിനാല്‍ രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാനും ചര്‍മ്മം ക്ലിയറാകാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
#Drink #fennel #water #empty #stomach #morning #eight #health #problems #prevented