#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്
May 9, 2024 10:24 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) രോഗം തളർത്തിയ രമേശന് കാരുണ്യം ചൊരിയാൻ സുഹൃത്തുകൾ ഭാഗ്യക്കുറി വാങ്ങി കൂട്ടി. ഒടുവിൽ ബിനീഷിന് ഭാഗ്യം.

ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്.

ഇന്ന് നറുക്കെടുത്ത കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്.

ചെക്യാട് പുത്തൻപുരയിൽ ബിനീഷാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനത്തുകയ്ക്ക് അർഹനായത്.

വിദേശത്തുള്ള ബിനീഷ് കുന്നനാലിൽ രമേശൻ എന്ന എജന്റിന്റെ കൈയ്യിൽ നിന്നാണ് ലോട്ടറി വാങ്ങിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ രമേശൻ അടുത്തായി കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ലോട്ടറി വിൽപ്പന നടത്തി ഉപജീവനം തേടുകയാണ്.


രമേശന് ഒരു കൈത്താങ്ങ് കൂടിയായാണ് വാട്സ് അപ്പിലൂടെ ഫോട്ടോ കൈമാറി യു.പി.ഐ. ഇടപാടിലൂടെ പണം നൽകി ലോട്ടറി എടുക്കുകയാണ് സുഹൃത്തുക്കൾ.

വളയത്തെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്നും ലോട്ടറി വാങ്ങി വിൽപ്പന നടത്തുന്നയാളാണ് രമേശൻ.

സൗഭാഗ്യ ലോട്ടറി ഏജൻസി വടകരയാണ് ലോട്ടറിയുടെ മെയിൻ വിതരണക്കാർ. 9.5.24 ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ KN 521 നമ്പർ സീരീസിൽ PU815510 നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം ലഭിച്ചത്.

സമ്മാനർഹമായ ടിക്കറ്റ് ബിനീഷിന്റെ ഭാര്യ ഷിബിലയുടെ പേരിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൽ കലക്ഷന് ഏൽപ്പിച്ചിരിക്കയാണ്.

#Mercy #Ramesan #goodluck #Bineesh; #firstprize #KaranyaPluslottery #native #Nadapuram #Chekyat

Next TV

Related Stories
#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:06 PM

#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ...

Read More >>
#stolen | മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

May 20, 2024 01:41 PM

#stolen | മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

വെളിയത്തുനാട് പറേലിപളളത്തെ റഷീദിന്‍റെ കടയിലാണ് മോഷണം. ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ രണ്ടുപേർ കമ്പിപ്പാര ഉപയോഗിച്ച് കടകുത്തിത്തുറന്ന്...

Read More >>
#kseb | കോഴിക്കോട് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

May 20, 2024 01:21 PM

#kseb | കോഴിക്കോട് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്ന് കെ എസ് ഇ ബി...

Read More >>
#veenageorge | 'ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്'; ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

May 20, 2024 01:16 PM

#veenageorge | 'ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്'; ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍...

Read More >>
#HighCourt | ആർആൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

May 20, 2024 01:07 PM

#HighCourt | ആർആൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന വിവാദമായിട്ടും ഇത് പിൻവലിക്കാൻ സത്യഭാമ...

Read More >>
#wallcollapsed  | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

May 20, 2024 12:54 PM

#wallcollapsed | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

കുട്ടികളുൾപ്പെടെ നിരവധിയാളുകൾ നേരത്തെ ഭക്ഷണംകഴിച്ചുമടങ്ങിയതിനാൽ വലിയ അപകടമാണ്...

Read More >>
Top Stories