( www.truevisionnews.com ) വെസ്റ്റ്നൈൽ, തലച്ചോറിനെബാധിക്കുന്ന ഒരു വൈറൽ രോഗമാണ്. ശക്തമായ തലവേദന, തലച്ചോറിനെ ബാധിച്ച ശേഷം പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, അപസ്മാരം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. പക്ഷിയുടെ ശരീരത്തിൽ വൈറസ് ഉണ്ടാകും. പക്ഷികളെയും മനുഷ്യരെയും ഒരുപോലെ കടിക്കുന്ന കൊതുകുകൾ പക്ഷികളുടെ ദേഹത്തുനിന്ന് വൈറസിനെ സ്വീകരിക്കുകയും അത് മനുഷ്യനിലേക്ക് പകരുകയും ചെയ്യും. അപ്പോൾ മനുഷ്യർ രോഗികളാകും.
പൊതുവിൽ എല്ലാ വെസ്റ്റ്നൈൽ രോഗങ്ങളും ലക്ഷണങ്ങൾ നോക്കി തിരിച്ചറിയാൻ കഴിയില്ല. കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാതെയും, ലക്ഷണങ്ങൾ ഒന്നും ഉണ്ടാവാതെയും പോകാം. 20% ആളുകൾക്കും സാധാരണ പനിയുടെ ലക്ഷണങ്ങളാകും ഉണ്ടാവുക. 1% ആളുകളാണ് തലച്ചോറിനെ ബാധിക്കുന്ന പനിയുടെ ലക്ഷണങ്ങൾ കാണിക്കുക.
പനിയെ പ്രതിരോധിക്കാന്‍, കൊതുക് കടിക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനം. മലിനമായ അന്തരീക്ഷം ഒഴിവാക്കുക. വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
ദേശാടന പക്ഷികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിലുള്ള ആളുകൾ കൊതുകിന്റെ സാന്നിധ്യം കുറയ്ക്കുക. രാത്രിയിൽ കടിക്കുന്ന കൊതുകുകളാണ് പ്രധാന പ്രശ്നം. രാത്രി കൊതുകു കടിക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. വൈകുന്നേരമായാൽ വീട് പുകയ്ക്കുകയും, കൊതുക് കടിക്കാത്ത വിധം വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുകയും ചെയ്യാം.
#westnile #fever #symptoms