#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം
May 3, 2024 09:16 PM | By Aparna NV

(truevisionnews.com ഒറിജിനല്‍ വീഡിയോ ക്രിയേറ്റേഴ്‌സിന് പിന്തുണയുമായി ഇന്‍സ്റ്റഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇന്‍സ്റ്റാഗ്രാം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത് അപ്ലോഡ് ചെയ്യുന്നവര്‍ക്കാണ്. ഇത് യഥാര്‍ത്ഥ വീഡിയോ ക്രിയേറ്റേഴ്‌സിനെ പിന്നിലാക്കാറുമുണ്ട്.

ഇത്തരക്കാരെ അവഗണിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുമുള്ള ഫീച്ചറുകള്‍ ഉടനെ അവതരിപ്പിച്ചേക്കും. എല്ലാ വീഡിയോ ക്രിയേറ്റേഴ്‌സിനും വ്യൂവേഴ്‌സിനെ കിട്ടാനുള്ള സുവര്‍ണാവസരമായിരിക്കും ഇത്.

ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടിന് ഏറ്റവും കൂടുതല്‍ റീച്ച് എന്നതില്‍ മാറ്റം വരുമെന്ന ഗുണവുമുണ്ട്. വീഡിയോകളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വ്യൂവേഴ്‌സിലേക്ക് എത്തുക.

രണ്ടോ അതിലധികമോ സമാനമായ കണ്ടന്റുകള്‍ കണ്ടെത്തുന്നു എന്നിരിക്കട്ടെ, ഒറിജിനല്‍ കണ്ടന്റ് മാത്രമേ ഇന്‍സ്റ്റാഗ്രാം സജസ്റ്റ് ചെയ്യൂ. ഇതിന് പിന്നാലെ ഒറിജിനല്‍ കണ്ടന്റിന് ക്രിയേറ്റര്‍ ലേബല്‍ ആരംഭിക്കാനും ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. സ്ഥിരമായി റീപോസ്റ്റ് ചെയ്യുന്നവരെയാകും ഇന്‍സ്റ്റാഗ്രാം എടുത്തു കളയുക.

ചിലപ്പോള്‍ അഗ്രഗേറ്റര്‍ അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലായി ഈ അപ്‌ഡേറ്റ് നിലവില്‍ വരുമെന്നാണ് സൂചന. അടുത്തിടെയാണ് വാട്‌സ്ആപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷന്‍ ആപ്പ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇതെക്കുറിച്ച് ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന മാറ്റത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്തു. പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്.

എന്നു മുതലാണ് ഈ ഫീച്ചര്‍ ആപ്പില്‍ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

#instagram #new #updates #announced

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Apr 28, 2025 08:39 PM

താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചൂട് സമയത്ത് വാഹനങ്ങളിൽ അപകടമൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Read More >>
ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

Apr 26, 2025 10:08 PM

ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

പുത്തന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി...

Read More >>
ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

Apr 25, 2025 04:31 PM

ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ...

Read More >>
Top Stories