റോഡിലെ ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം

Loading...

ബെയ്ജിങ് : റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വമ്പന്‍  ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൈനയിലെ ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം.

ബസ് യാത്രക്കാരും വഴിയാത്രക്കാരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കൊച്ചുകുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പിലേക്ക് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി വലിയ ഗര്‍ത്തം രൂപപ്പെട്ടത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയയില്‍ പ്രചരിക്കുകയാണ്.

റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഓടുന്നതും വീഡിയോകളില്‍ കാണാം.അതേസമയം റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതു മൂലം അപകടങ്ങളുണ്ടാകുന്നത് ചൈനയില്‍ ഇതാദ്യമായല്ല. 2016ല്‍ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം