കോടതി ഇല്ലാതാക്കിയത് ഒരു മണ്ടന്‍ നിയമം;ലൈംഗിക സ്വാതന്ത്ര്യം ആഘോഷമാകും-ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം

സ്വാതി ചന്ദ്ര

Loading...

കോഴിക്കോട്:  സ്വവര്‍ഗ്ഗ രതി  നിയമ വിധേയമാക്കുന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രമുഖ ട്രാന്‍സ്ജെന്‍റെര്‍ ആക്ടിവിസ്റ്റ്  ശീതള്‍ ശ്യാം ട്രൂവിഷന്‍ന്യൂസ്‌.കോം  സബ് എഡിറ്റര്‍ സ്വാതി ചന്ദ്രയുമായി സംസാരിക്കുന്നു . ലൈംഗിക സ്വാതന്ത്ര്യം ആഘോഷിക്കാനും പ്രണയിക്കാനും ഒക്കെ വലിയൊരൂ വഴി തുറന്നു കൊടുത്തു എന്നുള്ളതാണ് .അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു…. ശീതള്‍ തുറന്നു പറയുന്നു ..

 

1 ? സെക്ഷന്‍ 377ഭരണഘടനാപരമായി ഭേദഗതി ചെയ്തതില്‍ ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ താങ്കള്‍ക്ക് എന്ത് തോന്നുന്നു?

 • ans  .ആദ്യം തന്നെ പറയട്ടെ വളരെയധികം സന്തോഷത്തിലാണ് .ചോദ്യത്തിലേക്ക് വരികയാണെങ്കില്‍ ഇന്ത്യന്‍ കള്‍ച്ചറുമായി ബന്ധപ്പെട്ടു 377 നിയമത്തിന് വലിയ പ്രാധാന്യം ഇല്ല. ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ഈ നിയമവുമായി ബന്ധപ്പെട്ടു വലിയ പങ്കൊന്നും വഹിച്ചിട്ടില്ല . ബ്രിട്ടീഷ്‌ കാലത്ത് തന്നെ ഉണ്ടായിരുന്ന നിയമമാണ് 377. ബ്രിട്ടനില്‍ നിലനിന്നിരുന്ന ഇത്തരം പ്രശ്നങ്ങളെ ഇന്ത്യയുമായി കൂട്ടി കെട്ടുകയാണ് ഉണ്ടായത് .

ഇന്ത്യയിലെ ജനങ്ങള്‍ ഒരിക്കലും ഈ നിയമം അംഗീകരിച്ചിരുന്നില്ല .അവരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു മണ്ടന്‍ നിയമം മാത്രമാണിത് . മാത്രമല്ല ഇത് കൃത്യമായി പരിശോധിക്കുകയാണെങ്കില്‍ ഒരു വ്യക്തി എന്നാ നിലയിലും ഒര്പാട് മനുഷ്യാവകാശ ലംഘ നങ്ങള്‍ ഈ നിയമത്തില്‍ കാണപ്പെടുന്നു എന്നുള്ളതാണ് . കമ്മ്യൂണിറ്റിയെ മാത്രമല്ല ഈ നിയമത്തില്‍ പ്രതിബാധികുന്നത് അതില്‍ സ്ത്രീകളും പുരുഷന്മാരും ഇന്റര്‍ സെക്സ് വ്യക്തികളും പെടുന്നുണ്ട്.

പ്രകൃതി വിരുദ്ധ കുറ്റകൃത്യം  അതുപോലെ പ്രത്യുല്‍പാധനത്തെ കുറിച്ചും പറയന്നു .അപ്പോള്‍ ഇന്ത്യന്‍ ഘടനയെ തന്നെ ബാധിക്കുന്ന ഒരു മണ്ടന്‍ നിയമമാണ് . ബ്രിട്ടനിലൊക്കെ സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയിട്ടുണ്ട് എന്നാല്‍ ഇന്ത്യയില്‍ കാലങ്ങളായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ നിയമത്തിനെതിരെ പോരാടിയിട്ടുണ്ട് അവരുടെ ശ്രമഫലമായാണ്‌ ഇങ്ങനൊരു മാറ്റം ഉണ്ടായിട്ടുള്ളത്  .

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും ഒരു വിഭാഗം ജനങ്ങള്‍ സ്വാതന്ത്ര്യം നേടാതെ നീതി നിഷേധിക്കപ്പെട്ടു കഴിയുന്നുണ്ടായിരുന്നു അവരുടെ പ്രയത്നത്തിനു ലഭിച്ച അംഗീകാരം ആയാണു ഞാന്‍ ഇതിനെ കാണുന്നത് .

gender minority/sexual minorityക്ക് ലൈംഗിക സ്വാതന്ത്ര്യം ആഘോഷിക്കാനും പ്രണയിക്കാനും ഒക്കെ വലിയൊരൂ വഴി തുറന്നു കൊടുത്തു എന്നുള്ളതാണ് .അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു .ഈ ഒരു മാറ്റം കൊണ്ട് ഇന്ത്യ ഒരു പരിഷ്കൃത രാജ്യമാണ് എന്ന് മറ്റു രാജ്യങ്ങളെ കൊണ്ട് പറയിപ്പിക്കാന്‍ നമുക്ക് കഴിയും .

2 ? ഈ ഒരു നിയമ മാറ്റം കൊണ്ട് പൊതു സമൂഹത്തിന് സ്വവര്‍ഗ രതിക്കരോട് ഉള്ള സമീപനം മാറുമെന്ന് കരുതുന്നുണ്ടോ ?

 • ans ട്രാന്‍സ്ജെന്ടെര്‍ വ്യക്തിത്വങ്ങളെ 2014ല്‍ ആണ് ലിംഗ ന്യൂനപക്ഷമായി   ഗവണ്‍മെന്‍റ് തെരഞ്ഞെടുത്തത് . ഇന്ത്യന്‍ പൌരന്മാരായിട്ട് അവരെ അംഗീകരിച്ചത് 2014 ട്രാന്‍സ്ജെന്ടെര്‍ ജഡ്ജ്മെന്റില്‍ ആണ് . ഇത്രയും നാള്‍ ട്രാന്‍സ്ജെന്ടെര്‍,സ്വവര്‍ഗ ലൈംഗികര്‍ ഇവിടെ ഉണ്ടായിരുന്നു എന്നാല്‍ ഇവരെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല
 • ഈ നിയമ മാറ്റം കൊണ്ട് ട്രാന്‍സ്ജെന്ടെര്‍ വ്യക്തികള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല ,എല്ലാ നിയമങ്ങളും നടപ്പില്‍ വരുത്താന്‍ കാലതാമസം എടുക്കും അങ്ങനെ മാത്രമേ ഇന്ത്യന്‍ ജനതയ്ക്ക് ഇത്തരം കാര്യങ്ങളെ സ്വീകരിക്കാന്‍ പറ്റുകയുള്ളു . സ്ത്രീകളുടെ കാര്യം തന്നെ എടുത്താല്‍ ഗാര്‍ഹിക പീടനത്തെ കുറിച്ച് ഇപ്പോഴും എത്ര സ്ത്രീകള്‍ക്കാണ് അറിയാവുന്നത് ?സ്വന്തം പുരുഷന്മാരില്‍ നിന്നും അടി കൊള്ളുന്ന സ്ത്രീകളാണ് ഇവിടുള്ളത് അതൊരു കടന്നു കയറ്റമാണ് എന്ന് പോലും അറിയാത്തവര്‍ എന്നാല്‍ ഇപ്പോള്‍ അവര്‍ തുറന്നു പറച്ചിലുകള്‍ നടത്തുന്നുണ്ട് . അത് കൊണ്ട് തന്നെയാണ് ഇന്ത്യ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഒന്നാം സ്ഥാന ത്ത് നില്‍ക്കുന്നത് .അതുപോലെ തന്നെയാണ് കം ഔട്സും ഒരു ഗേ/ലെസ്ബിയന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുമ്പോഴാണ്‌ കമ്മ്യൂണിറ്റിയുടെ ബലം കൂടുന്നത് അപ്പോഴാണ്‌ സമൂഹം ബോധാമുള്ളവരാകുന്നത്.
 • തുറന്നു പറച്ചിലുകള്‍ എന്നത് കുടുംബത്തിലും,സമൂഹത്തിലും ,സുഹൃത്തുക്കള്‍ക്കിടയിലും ഒക്കെ നടത്താം .അപ്പോള്‍ കമ്മ്യൂണിറ്റിയുടെ വിസിബിലിറ്റി വര്‍ദ്ധിക്കും അതിലൂടെ ജനങ്ങളുടെ സമീപനങ്ങള്‍ മാറും എന്നുള്ളതാണ് .ഒരുകാലത്ത് ട്രന്‍സ്ജെന്റെര്സിനെ വളരെ മോശക്കരായാണ് സമൂഹം കണ്ടത് പിന്നെ വിസിബിലിറ്റി വന്നു പ്രത്യേക പോളിസി വന്നു നിയമം വന്നു അതിലൂടെ ഒരു സാമൂഹ്യ മാറ്റം സാധ്യമാകുന്നു . ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട് കാരണം ഇന്ത്യ പരിഷ്കൃത രാജ്യങ്ങളുടെ പട്ടികയിലേക്ക് പോവുകയാണ് ഈ ഒരൊറ്റ നിയമ മാറ്റം കൊണ്ട് .പിന്നെ സ്വവര്‍ഗ രതിക്കാരയിട്ടുള്ളവര്‍ക്ക് നിയമപരമായി വിവാഹം ചെയ്യാനുള്ള അവകാശം ,സ്വത്തവകാശം ,ദത്തവകാശം ,മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ,ആക്രമണങ്ങള്‍ക്ക് എതിരെ പോരാടാനുള്ള അവകാശം ഇതൊക്കെ എനിക്ക് തോന്നുന്നു മാറേണ്ട സാഹചര്യം വരണം .മാറുമെന്നാണ് പ്രതീക്ഷ .
 • 3 ? സെക്ഷന്‍ 377 മാത്രമാണ് ഭേദഗതി ചെയ്തിട്ടുള്ളത് ഗേ/ലെസ്ബിയന്‍ വ്യക്തികള്‍ക്ക് നിയമപരമായി വിവാഹം ചെയ്യാനുള്ള അവകാശം ഇന്നും ലഭിച്ചിട്ടില്ല ,എന്താണ് അഭിപ്രായം ?
 • ans.  ഉഭയ സമ്മത പ്രകാരം ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള കോടതി  ഉത്തരവ് നേരത്തെ വന്നിട്ടുള്ളതാണ് .അതിലപ്പുറംനിയമപരമായ  വിവാഹം എന്നതിനെ കുറിച്ച് കോടതി വിധിയില്‍ പ്രതിപാദിച്ചിട്ടില്ല. കള്‍ച്ചറല്‍ മാരേജ് കുറെ നടക്കുന്നുണ്ട് .എന്നാല്‍ നിയമപരമായുള്ള വിവാഹം നടത്താന്‍ കഴിയുന്ന ഒരു സാമൂഹ്യ സാഹചര്യം ഉണ്ടാക്കാന്‍ ഉതകുന്ന നിയമ നിര്‍മ്മാണം ഭരണകൂടവും കോടതിയൊക്കെ നേതൃത്വം കൊടുത്തു വേണം നടത്താന്‍ . ദത്തതവകാശം അടക്കം എല്ലാം ഭാവിയില്‍ നടപ്പില്‍ വരും എന്നാണ് പ്രതീക്ഷ . ഇപ്പോഴത്തെ വിധി വളരെ ആശ്വസ്യകരമാണ് സ്വവര്‍ഗ ലൈംഗികരായിട്ടുള്ള വ്യക്തികള്‍ ക്രിമിനലുകള്‍ അല്ല എന്ന് പറയപ്പെടാവുന്ന സ്വാതന്ത്ര്യം കിട്ടി എന്നുള്ളതാണ്
 • 4 ?  കമ്മ്യൂണിറ്റിയെ ഭരണഘടനാപരമായി അല്ലാതെ സാമൂഹികപരമായും അംഗീകരിക്കാന്‍ ഈ ഭേദഗതി എത്രത്തോളം ഉപകാരപ്പെടും ?
 • ans. നമ്മുടെസമൂഹം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് പല വിഷയങ്ങളെയും അംഗീകരിക്കാനും നിരാകരിക്കാനും അവര്‍ക്ക് കഴിയുന്നുണ്ട് . ഇന്ന് ഒരുപാട് സപ്പോര്‍ട്ടേഴ്സ് നമുക്കുണ്ട് .പ്രധാനമായും നമുക്കെതിരെ നില്‍ക്കുന്നത് മത സംഘടനകളാണ് . മതങ്ങള്‍ സമൂഹത്തില്‍ വലിയ സ്ഥാനം വഹിക്കുന്നുണ്ട് . പ്രത്യേകിച്ചും ക്രൈസ്തവര്‍ ,അവരുടെ വിശ്വാസം ,വിവാഹം മറ്റ് മതപരമായ ചടങ്ങുകള്‍ അങ്ങനെ എല്ലാത്തിലും വളരെ ശ്രദ്ധ ചെലുത്തുന്നവരാണ് അതുകൊണ്ടാണ് സെക്ഷന്‍ 377 നിര്‍ത്തലാക്കുന്നതിനെതിരെ  പതിനഞ്ചോളം സംഘടനകള്‍ പരാതിയുമായി സുപ്രീംകോടതിയില്‍ പോയിട്ടുള്ളത് .
 • ഇന്ത്യ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഒരു രാജ്യമാണ് .മതേതരത്വമാണ് നമ്മുടെ മുദ്രാവാക്യം .എന്നാല്‍ നമ്മുടെത് ഒരു മത കേന്ദ്രീകൃത രാഷ്ട്രം കൂടിയാണ് അത് കൊണ്ട് തന്നെ മത നേതാക്കളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.അവരുടെ തെറ്റിദ്ധാരണകളെ മാറ്റി കൊണ്ട് ലൈംഗിക ന്യുനപക്ഷങ്ങള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ ബോധ്യപ്പെടുത്തി അവരെ നമ്മളിലേക്ക് അടുപ്പിക്കേണ്ടതും ഉണ്ട് .ഇത്രയും കാലത്തെ ഒരുപാട് പേരുടെ കഷ്ടതകളുടെയും പ്രയത്നത്തിന്റെയും ഇന്ന് ഇങ്ങനൊരു ഭരകൂട ഇടപെടല്‍ ഉണ്ടായിട്ടുള്ളത് .ഭരണഘടനയില്‍ ഉള്ള വിശ്വാസം തന്നെയാണ് ആത്മവിശ്വാസം നല്‍കിയിട്ടുള്ളത് .ഭരണകൂടം ഞങ്ങളെ അംഗീകരിക്കുന്നു എന്നതിലപ്പുറം സന്തോഷം മറ്റൊന്നിനുമില്ല .
 • 5 ? .ഭരണകൂടത്തിന്റെ ഇത്തരം നല്ല സമീപനങ്ങളെ എത്രത്തോളം പ്രതീക്ഷകളോടെയാണ് കാണുന്നത് ?
 • ans . ഇന്നലെ പ്രഖ്യാപിച്ച വിധിക്ക് മുമ്പേ തന്നെ പല പ്രധാനപ്പെട്ട വിഷയങ്ങളിലും  ജസ്റ്റിസ്.ദീപക് മിശ്ര  ഇടപെട്ടിട്ടുണ്ട് പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ശബരിമല വിഷയമാവട്ടെ ,മുത്തലാഖ് ആവട്ടെ ഇത്തരം വിവാദ വിഷയങ്ങളില്‍ അദ്ദേഹം തന്‍റേതായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് അത് വളരെ പ്രതീക്ഷ നല്‍കുന്നതാണ് .ഒരു വ്യക്തി എന്നാ നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ജീവിക്കുന്നു നമുക്ക് കിട്ടേണ്ട മൌലിക അവകാശങ്ങള്‍ ലഭിക്കുന്നു എന്നുള്ളതാണ് .ആ പ്രതീക്ഷ നിലനില്‍ക്കുന്നത് ലിംഗ വ്യത്യാസമില്ലാത്ത ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ ആണ് .മാത്രമല്ല കോടതി പ്രതിപാദിച്ചിട്ടുണ്ട് ട്രന്‍സ്ജെന്റെര്സ് തേര്‍ഡ് ജെന്റര്‍ ആണെന്ന് അപ്പോള്‍ ഒന്നും രണ്ടും ആരാണ്/എന്താണ് അതിന്‍റെ മാനദണ്ഡം എന്നുള്ള ചോദ്യം ഉയരുന്നുണ്ട് .അത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട് .
 • 6 ? കണ്ണൂര്‍ ജില്ല പഞ്ചായത്ത് ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിനായി പ്രത്യേക പദ്ധതികള്‍ രൂപികരിച്ചിട്ടുണ്ട് അത് ഫലപ്രദമായി മുന്നോട്ടു പോകുന്നുണ്ടോ ?
 • ans. ഒന്നാമതായി പ്രഖ്യാപനങ്ങള്‍ പലപ്പോഴും കടലാസുകളില്‍ മാത്രമായി ഒതുങ്ങി പോകാറുണ്ട് .2015ലെ പോളിസി വന്നതിനു ശേഷം പുതിയൊരു ഗവണ്‍മെന്‍റ് വരുന്നത് .കഴിഞ്ഞ സര്‍ക്കാര്‍ അവര്‍ക്ക് കഴിയുന്നത്‌ പോലെ ട്രാന്‍സ്ജെന്റര്‍സിനു വേണ്ടി ചെയ്തു .ഇപ്പോഴുള്ള സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നു .മാത്രമല്ല സിപിഎം സര്‍ക്കാര്‍ വളരെ ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നുണ്ട് . കേരളം ട്രാന്‍സ്ജെന്റെര്സ് വിഭാഗത്തിന്റെ പുരോഗതിയുടെയും സാമൂഹ്യ അംഗീകാരത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നു എന്നത് വളരെ ആശ്വാസ്യകരമാണ്.
 • കണ്ണൂര്‍ ജില്ല പഞ്ചായത്തില്‍ രൂപികരിച്ച ട്രാന്‍സ്ജെന്റെര്സ് ക്ഷേമ പദ്ധതികളില്‍ പ്രതീക്ഷ ഉണ്ട് ഞാനും അതിന്റെ ഭാഗവാക്കാണ്‌ എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ കമ്മ്യൂണിറ്റി അത്രത്തോളം ശക്തമല്ല അതുകൊണ്ടാണ് പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതില്‍ സമയമെടുക്കുന്നത്,അതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.ഭാവിയില്‍ അത്തരം ക്ഷേമ പദ്ധതികള്‍ നന്നായി തന്നെ മുന്നോട്ട് പോകും ഇപ്പോഴും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നുണ്ട് . പലതും ചെയ്തു കൊണ്ടിരിക്കുകയാണ് .

സ്വാതി ചന്ദ്ര

Loading...