കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരികരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Loading...

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരികരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

ഇതോടെ ആകെ ജില്ലയിൽ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 5 ആയി. ഇന്ന്‌ രോഗം സ്ഥിതീകരിച്ച ഒരു കാസർഗോഡ് സ്വദേശിയും ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്.

കോവിഡ് 19 സ്ഥിതീകരിച്ച അഞ്ചാമത്തെ വ്യക്തി ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി  ദില്ലി വഴിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്.

 

കലക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ 

 

കോഴിക്കോട് ജില്ലയിൽ ഇന്ന് ( 24.03.2020) ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ജില്ലയിൽ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 5 ആയി. ഇന്ന്‌ രോഗം സ്ഥിതീകരിച്ച ഒരു കാസർഗോഡ് സ്വദേശിയും ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്.

 

കോവിഡ് 19 സ്ഥിതീകരിച്ച അഞ്ചാമത്തെ വ്യക്തി
ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി 21.03.2020ന് രാവിലെ 8ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഒരു ദിവസം വിമാനത്താവളത്തിൽ തന്നെ തങ്ങി, പിറ്റേദിവസം (22.03.2020) രാവിലെ 8.20നുള്ള എയർ ഇന്ത്യയുടെ AI 425 (ഡല്‍ഹി-കോഴിക്കോട്-കണ്ണൂര്‍) വിമാനത്തിൽ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും. എയർപോർട്ടിലെ മെഡിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റുകയും ചെയ്തു.

ഇന്ന്‌ കോവിഡ് 19 സ്ഥിതീകരിച്ച് കാസർഗോഡ് സ്വദേശി മാർച്ച് 21നുള്ള എയർ അറേബ്യ എയർലൈൻസിൽ (G9 454) ഷാർജയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22 ന് രാവിലെ 3.00 മണിക്ക് എത്തിചേരുകയും. വിമാനത്താവളത്തിൽ നിന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുകയും,4.30 ഓടെ റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനകൾക്കുശേഷം ആംബുലൻസിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ജില്ലയിലെ കോവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർധനയുടെ സൂചനയാണ് നൽകുന്നത്. അനിതരസാധാരണമായ സാഹചര്യങ്ങളിലൂടെ നമ്മുടെ സംസ്ഥാനവും, ജില്ലയും കടന്നുപോകുന്നത്. ഇനി ഉള്ള ഓരോ ദിവസങ്ങളും വളരെ നിർണായകമാണ്.
ഓർക്കുക.. കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും.. സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ട്.

ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതലുകൾ എല്ലാവരും കൃത്യമായി പാലിക്കണം.

കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക.

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക

പൊതുപരിപാടികളും പൊതു ജനസമ്പർക്കവും കർശനമായും ഒഴിവാക്കുക.

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ, വീട്ടിലെ മുതിർന്നവർ,കുട്ടികൾ എന്നിവരുമായി സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ നിർബന്ധമായും കഴിയേണ്ടതാണ്.

എന്തെങ്കിലും രോഗലക്ഷണങ്ങൾ( പനി ചുമ ശ്വാസതടസ്സം) ഉടൻ തന്നെ മെഡിക്കൽ ഓഫീസർ മായി ബന്ധപ്പെടുകയോ, ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയോ വേണം.

വ്യാജ വാർത്തകളാൽ തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കുക. അധികാരിക സ്രോതസ്സുകളിൽ നിന്ന് വരുന്ന വിവരങ്ങൾ മാത്രം പ്രചരിപ്പിക്കുക.

ഹോം ഐസൊലേഷൻ നിഷ്കർഷിച്ചിരുന്നു എല്ലാവരും കർശനമായും അത് പാലിക്കേണ്ടതാണ്, പാലിക്കാത്തവർക്കെതിരെ കർശനമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതാണ്.

കൊറോണക്കെതിരെ സ്വയം കവചം തീർക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ നമ്മൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ജാഗരൂകരായിയിരിക്കാം.
#COVID19

#അതിജീവിക്കുകതന്നെചെയ്യും

കോഴിക്കോട് ജില്ലയിൽ ഇന്ന് ( 24.03.2020) ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ജില്ലയിൽ കോവിഡ് 19…

Posted by Collector Kozhikode on Tuesday, March 24, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം