ശാദി ഗോൾഡിൽ തോക്ക് ചൂണ്ടി കവർച്ച; അക്രമിസംഘത്തിലെ ഒരാൾ പിടിയിൽ

Loading...

കോഴിക്കോട്

    : പ്രമുഖ ജ്വുവല്ലറി ഗ്രൂപ്പായ ശാദി ഗോൾഡ് ആൻറ് ഡയമണ്ടിന്റെ ഓമശ്ശേരി ഷോറൂമിൽ തോക്ക് ചൂണ്ടി കവർച്ച . 12 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. അക്രമിസംഘത്തിലെ ഒരാളെ ജ്വുവല്ലറി ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി .ഇന്ന് ശനിയാഴ്ച രാത്രി എട്ടോടെയാണ് മൂന്നംഗ കൊള്ളസംഘം എത്തിയത്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മുഖമൂടി ധരിച്ച സംഘത്തിന്റെ അക്രമം അപ്രതീക്ഷമായിരുന്നു. അക്രമികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനത്ത് നിന്നുള്ള കവർച്ചാ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Loading...