Categories
കായികം

രാജാക്കന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി തലയും പിള്ളേരും

ഷാര്‍ജ : രാജാക്കന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി തലയും പിള്ളേരും.  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ തുടക്കം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ്.

ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സുപ്പര്‍ കിംഗ്സിനെ പതിനാറു റണ്‍സിനു രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചു. ഇരുന്നൂറ്റി പതിനാറു വിജലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് ഇരുന്നൂറു റണ്‍സേ സ്കോര്‍ ചെയ്യാന്‍ ആയുള്ളൂ.

സഞ്ജുവിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ ചെന്നൈയ്ക്കെതിരെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 എന്ന കൂറ്റന്‍ സ്കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്.

32 പന്തില്‍ 74 റണ്‍സെടുത്ത സഞ്ജു മികച്ച കളിയാണ് പുറത്തെടുത്തത്. 47 പന്തില്‍ 69 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരുടെയും മികച്ച പ്രകടനമാണ് രാജസ്ഥാന് കരുത്തായത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP