രുചികരമായ ഓട്സ് പായസം തയ്യാറാക്കാം

Loading...

വളരെ എളുപ്പം ഉണ്ടാക്കാവുന്ന പായസങ്ങളിലൊന്നാണ് ഓട്സ് പായസം. രുചികരമായ ഓട്സ് പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

 

വേണ്ട ചേരുവകൾ….

ഓട്സ്                                                                         അര കപ്പ്
ശർക്കര പാനി                                                 മുക്കാൽ കപ്പ്
നെയ്യ്                                                                 ആവശ്യത്തിന്
തേങ്ങയുടെ ഒന്നാം പാൽ                                 ഒരു കപ്പ്
തേങ്ങയുടെ രണ്ടാം പാൽ                                രണ്ട് കപ്പ്
അണ്ടിപ്പരിപ്പ്                                                   ആവശ്യത്തിന്
ഉണക്ക മുന്തിരി                                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ഓട്സ് അല്പം നെയ്യിൽ ഒന്ന് വറുക്കാം.

നിറം മാറി വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് കൊടുക്കാം. വെന്തതിന് ശേഷം ശർക്കര പാനി ചേർക്കാം.

അവസാനം ഒന്നാം പാലും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യിൽ വറുത്തു ചേർക്കാം.

രുചികരമായ ഓട്സ് പായസം തയ്യാറായി…

 

 

 

 

വടകരയില്‍ മുരളീരവം കടത്തനാടിന്റെ രാഷ്ട്രീയ ചിത്രം മാറുന്നുവോ …………………………വീഡിയോ കാണാം 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം