Categories
breakingnews

ശ്രീധരൻ പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയിലെ മുതി‍ർന്ന നേതാവ് പിപി മുകുന്ദൻ

കോഴിക്കോട് :  ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്കെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി ബിജെപിയിലെ മുതി‍ർന്ന നേതാവ് പിപി മുകുന്ദൻ. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്ക് അടിപതറി. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച മൂലമാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക വൈകുന്നതെന്നും പി പി മുകുന്ദൻ കുറ്റപ്പെടുത്തി.

സ്ഥാനാർത്ഥി നിർണയത്തിൽ സംഘപരിവാറിന്‍റെ അഭിപ്രായം സ്വീകരിച്ചിരുന്നെങ്കിൽ ഇത്ര സങ്കീർണതകളില്ലാതെ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമായിരുന്നുവെന്നും പി പി മുകുന്ദൻ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. പുതിയ നേതാക്കളെ സ്വീകരിക്കുമ്പോൾ പഴയ പ്രവർത്തകർക്കും നേതാക്കൾക്കും അവസരവും പ്രോത്സാഹനവും നൽകാൻ പാർട്ടി നേതൃത്വം തയ്യാറാകണം. തിരുവനന്തപുരത്ത് താൻ മത്സരിക്കില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ പ്രചാരണത്തിനിറങ്ങുമെന്നും പിപി മുകുന്ദൻ പറഞ്ഞു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ തോൽപ്പിക്കാനായി ഇടത് മുന്നണി യുഡിഎഫിന് വോട്ട് ചെയ്യും. എൽഡിഎഫ് വോട്ട് മറിക്കുന്ന കാര്യം ബിജെപി നേതൃത്വം മുൻകൂട്ടി കാണാണമെന്നും പിപി മുകുന്ദൻ മുന്നറിയിപ്പ് നൽകി. അതേസമയം വടകരയിൽ കോ-ലീ-ബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയ ഭീതിമൂലമുള്ള മുൻകൂർ ജാമ്യമാണെന്നും പി.പി മുകുന്ദൻ അഭിപ്രായപ്പെട്ടു.

 

 

 

 

 

ഒരു വെടിക്ക് രണ്ട് പക്ഷി.വടകരയിൽ ബി.ജെ.പി തന്ത്രം എന്ത് ? ആകാംക്ഷയോടെ നോക്കി കാണുകയാണ് കേരളം. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP