പ്ലസ്‍വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ലൈംഗികപീഡനം മൂലമെന്ന് പോലീസ്, രണ്ടുപേര്‍ അറസ്റ്റില്‍

Loading...

കൊല്ലം: അഞ്ചലില്‍ പ്ലസ്‍വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ലൈംഗികപീഡനം മൂലമുണ്ടായ മാനസികവിഷമത്തിലെന്ന് പോലീസ്. പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചല്‍ ഇടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ രതീഷിനെയും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശരതിനെയും പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രതീഷ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശരത് വിവിധയിടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. ശാസ്ത്രീ പരിശോധന ഫലങ്ങള്‍ ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

രതീഷിനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...