Categories
editors

അതിര്‍വരമ്പുകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വരെ…, അനുഭവങ്ങള്‍ പങ്ക് വച്ച് നികിത ഹരി

 • nikita truevisionnews
 • വടകര: സ്വപ്‌നങ്ങള്‍ കൊണ്ട് വിജയം കൊയ്യുകയാണ് നികിത ഹരി എന്ന മലയാളി പെണ്‍കൊടി. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം പറഞ്ഞത് പോലെ നിങ്ങളുടെ ലക്ഷ്യത്തെ സ്വപ്നം കാണൂ.. വിജയം നിങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാം.. വടകരയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തന്റെ ജീവിതത്തിന് സമൂഹം എഴുതിയ തിരക്കഥ സ്വന്തം അധ്വാനം കൊണ്ടു മാറ്റിക്കുറിക്കുകയായിരുന്നു ഈ മിടുക്കി. ഒരു മലയാളി വനിതയുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സമൂഹം അതിര്‍വരമ്പുകള്‍ തീര്‍ത്തക്കുന്നത് എന്ത്കൊണ്ട് നികിത ചോദിക്കുന്നു
  nikitha hari india kerala calicut vatakara .truevisionnews.comഗവേഷണ പഠനത്തിന് ബിരുദാനന്തര ബിരുദം എടുത്ത ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കാതിരുന്നപ്പോഴും ഡല്‍ഹി ഐഐടി യില്‍ നിന്നും ജോയിന്റ് ചെയ്യാതെ തിരിച്ചു വരുമ്പോയും കൂട്ടിന് പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.നിരന്തരമായപരിശ്രമത്തിലൂടെയുംകഠിനാധ്വാനത്തിലൂടെയും വിദ്യാഭ്യാസപരമായി നല്ലൊരു പശ്ചാത്തലം നികിത സ്വന്തമാക്കിയിരുന്നുഎന്തൊക്കെ ഉണ്ടായിരുന്നാലും സമൂഹത്തിന്റെ വിധിയനുസരിച്ച് ഒരു പെണ്‍കുട്ടിക്ക് എഞ്ചിനീയറിംഗ് മേഖലയില്‍ തുടരുന്നത് അപൂർവമായിരുന്നു . പാരമ്പര്യ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് സമൂഹം പറയുന്നത് പോലെ ജീവിക്കുക എന്നാല്‍ തനിക്കായി സമൂഹം എഴുതിയ വിധിയെ മാറ്റിയെഴുതുകയായിരുന്നു നികിത.SUMOOOOO
  ബഹിരാകാശത്ത് കാലുകുത്തിയ ആദ്യ ഇന്ത്യന്‍ വനിതയായിരുന്ന കല്‍പനയുടെ സ്വപ്നത്തേക്കാള്‍ വളരെ ചെറുതായിരുന്നു നികിതയുടെത്. . ഒരു ഇന്ത്യന്‍ വനിതയ്ക്ക് ഇത്രയും ഉയരത്തില്‍ എത്താമെങ്കില്‍ തന്റെ കുഞ്ഞുസ്വപ്നം ഭംഗിയായി പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് സ്വയം പ്രോത്സാഹിക്കുകയും ആശ്വസിക്കുകയുമായിരുന്നു ഈ മിടുക്കി. തനിക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഗവേഷണം എടുത്ത് ഒരു ശാസ്ത്രഞ്ജയാവണം. എന്നിട്ട് സുന്ദരമായ ഈ ലോകത്ത് വിദ്യാഭ്യാസത്തിലൂടെ എന്തെങ്കിലും ചെയ്യണമെന്നാണ് നികിതയുടെ സ്വപ്നം.
  niki student2015 ആയതു കൊണ്ടാണ് തന്റെ മന്ത്രിസഭയില്‍ 50% സീറ്റ് സ്ത്രീകള്‍ക്ക് നല്‍കിയതെന്ന് കാനഡയുടെ പ്രസിഡന്‍റ് പറയുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോളും വളരെ വ്യത്യസ്തമാണ്. പ്രത്യേകിച്ചും സയസ്ന്സ്, ടെക്നോളജി, എഞ്ചിനീയറിംഗ്,ഗണിതശാസ്ത്രം (STEM )എന്നീ മേഖലകളില്‍ നിന്നുമുള്ള സ്ത്രീകളുടെ ഉയര്‍ച്ചയില്‍. ഒരു അവികസിത രാജ്യം കൂടിയാവുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്‌. സാങ്കേതികപരമായി ഇത്രയും വളര്‍ച്ച എത്തിയ 2016 ലും (STEM ) എന്നീ മേഖലകളിലുള്ള സ്ത്രീകളുടെ ശബ്ദം അവഗണിക്കപ്പെടുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നികിത പറയുന്നു.sumooതന്റെ ജീവിതയാത്രയില്‍ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ഒപ്പം നിന്ന ഓരോ മുഖങ്ങൾ. ഓർക്കുകയാണ് നികി തന്റെ ഉയര്‍ച്ചയിലും വീഴ്ചയിലും കൈപിടിക്കാന്‍ ഉറ്റ സുഹൃത്തുക്കളായും, ഗുരുവായും, സംരക്ഷകരായും , കൂടപ്പിറപ്പുകളായും, താത്വികരായും എന്നും എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ വിജയം എന്നെക്കാള്‍ കൂടുതല്‍ ആഘോഷമാക്കിയ പ്രിയ അദ്ധ്യാപകന്‍ അനില്‍ മോഹന്‍, സ്കൂള്‍ ടീച്ചര്‍ രവീന്ദ്രന്‍, ശ്രീധര്‍ രാമസാമി, പ്രൊഫ.ദാസ്, പ്രൊഫ.സി വൈത്തി, നിസാര്‍ സര്‍, ഷൈജ മാഡം, ജയ്‌ അങ്കിള്‍, ഡോമിനിക് അങ്കിള്‍,ആനി ആന്റി, ഗീത ആന്റി, ഉണ്ണി അങ്കിള്‍, ജിജ ആന്റി, ബാബു അങ്കിള്‍, ആഷി ചേച്ചി, മുല്ലപ്പള്ളി രാമചന്ദ്രന്‍ (എം പി )അങ്കിള്‍, റഹീല, ക്രിസ്റ്റീന, നളിനി, തനൂജ, പൌലോ, സ്റ്റെഫാനോ, ശ്രീകുമാർ , ആഷ്കി, അലീന, അട്രിന്‍, കാരന്‍ ഗെ ഇന്‍, കേന്റാരോ, സിതാര, ഷിജില്‍, അന്കുഷ്, ഗായത്രി, ദീപ്തി, സര്‍വാണി, സച്ചി, സുമോദ്, ആഷി, റിജു, ബാറി, അരി, വിന്‍സെന്റ്, ഡിയാന, ഹന്സിനി, ഗില്ലന്‍, ഡാനിലോ, ടോം തന്റെ ഓരോ സ്വപ്നങ്ങള്‍ക്കും പകർന്നവർന്നവര്‍.തന്റെ ജീവിതയാത്രയില്‍ താങ്ങും തണലുമായി നിന്ന ഓരോരുത്തരോടും നന്ദി പറയുകയാണ്‌.12736322_1036366876438197_1557971826_nപവർ ആൻഡ്‌  എനർജി ഗ്രൂപ്പ്  മേധാവിയായ ലോക പ്രസിദ്ദ ആകഡമിഷൻ  പ്രൊഫ.ഫ്ലോറിന്‍ ഉദ്രിയ യുടെ കീഴിലാണ് നികിത ഇപ്പോൾ ഗവേഷണം നടത്തുന്നത്. udino“സയന്സിനോ ഇലക്ട്രിക് പവറിനോ ലിംഗഭേതമറിയില്ലെന്നാണ് അനുഭവം തന്നെ പഠിപ്പിച്ചത്. യുകെ ഇപിഎസ്ആര്‍സി ഫോറത്തിന്റെ ആദ്യ ചെയര്‍പെഴ്സണ്‍ ആവാന്‍ കഴിഞ്ഞതില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ്. ഇതിനായി തനിക്ക് അവസരമൊരുക്കിയ പ്രൊഫ.ബാറി മാക്രോയ്ക്ക് നന്ദി പറയുകയാണ്‌”.കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷണത്തിനായുള്ള ഒരു അക്കാദമിക് പ്ലാറ്റ്ഫോം മാത്രമായിരുന്നില്ല. തന്റെ ആഗ്രഹംപോലെ ജോലി ചെയ്യാനുള്ള ഒരിടം കൂടിയായിരുന്നു.ഗവേഷണ പഠനത്തിനൊപ്പം ചര്‍ച്ചില്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നു, ഐഇഇഇ കേംബ്രിഡ്ജ് സെക്രട്ടറി, കേംബ്രിഡ്ജ് വുമണ്‍ ഇന്‍ എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ്‌, കൂടാതെ സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുക്കുകയും ചെയ്യുന്നു.തന്റെ  ഡ്രീം പ്രൊജക്റ്റ് ആയ ഫാവല്ലേ എന്നാ സ്റ്റാർട്ട്‌ അപ്പ്‌  (social enterprise ) ന്റെ  സ്ഥാപകരിൽ ഒരാളും സി ഒ ഒ മാറിയിരിക്കുകയാണ് നികിത.കോഡിങ്ങിളുടെ മുബൈയിലെ ധാരാവി ചേരിയിലും  ,ബ്രസീലിലെ ഫവല്ലയിലുംsumo cm bridge തുടങ്ങുന്ന ഇ സംരംഭം  അവിടെ  ഉള്ള കുട്ടികളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കാൻ സഹായിക്കുക എന്നതിലുപരി അവർക്ക് പുതിയ ഒരു ജീവിതം നല്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ഇതു തുടങ്ങുന്നത്.ലോകത്തിന് നല്ല സംഭാവനകള്‍ നല്‍കാന്‍ വേണ്ടിയായിരുന്നു രാത്രികാലങ്ങളില്‍ ഉറങ്ങാതെ കണ്ണുതുറന്നു കിടന്ന് സ്വപ്നം കണ്ടിരുന്ന കൊച്ചുകുട്ടിയുടെ ഇതുവരെയുള്ള യാത്ര. പലതരത്തിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒരു മഹത്തായ അനുഭവം തന്നെയായിരുന്നു. sumo123എന്നും എപ്പോഴും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും കുടുംബവുമാണ് നികിതയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍.ഇത്രയും കാലത്തെ ജീവിതയാത്രയില്‍ ഉയരങ്ങളുടെ കൊടുമുടികള്‍ കീഴടക്കുമ്പോഴും അച്ഛനോടും അമ്മയോടും സഹോദരനോടും എന്നും സ്നേഹവും മാത്രം .
  sumo
 • നിക്കി >>www.facebook.com/Nikitahari
 • Anisha Truevision
 • Related Article >> ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായി കോഴിക്കോട് വടകര പഴങ്കാവ് സ്വദേശി നികിത ഹരിയും.
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS