ഹോംനഴ്‌സ് ചമഞ്ഞ് മോഷണം ; യുവതി അറസ്റ്റില്‍

Loading...

തലശ്ശേരി: ഗൃഹനാഥയായ വൃദ്ധയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായ് മുങ്ങിയ സംഭവത്തിലെ പ്രതിയെ പിണറായി പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പുല്‍പ്പള്ളി സ്വദേശിനി ബിന്ദുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം യുവതിയെയും കൊണ്ട് മോഷണം നടത്തിയ സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വൈകിട്ടോടെ പോലീസം സംഘം പിണറായിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പിണറായി പടന്നക്കരയിലെ നാണു മാസ്റ്ററുടെ മകന്‍ എന്‍.വി ഹൗസില്‍ സനല്‍കുമാറാണ് ഇത് സംബന്ധിച്ച് പിണറായി പോലീസില്‍ പരാതി നല്‍കിയിരുന്നത.് ചൊവ്വാഴ്ച രാവിലെ 9.30നും ഉച്ചക്ക് 1.30നും ഇടക്കുള്ള സമയത്താണ് സ്വര്‍ണ്ണാഭരണങ്ങളുമായ് ഹോം നഴ്‌സായി എത്തിയ യുവതി കടന്ന് കളഞ്ഞിരുന്നു.

സനല്‍കുമാറിന്റെ വൃദ്ധയായ മാതാവിനെ പരിചരിക്കാന്‍ നേരത്തെ മുതല്‍ ഹോംഹ നഴ്‌സിനെ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇതുവരെ വന്ന ഹോംനഴ്‌സ് നാട്ടിലേക്ക് പോയപ്പോള്‍ പകരക്കാരിയായി തിങ്കളാഴ്ച എത്തിയ യുവതിയാണ് മോഷണം നടത്തിയിരുന്നത.് രന്യയെന്ന പേരിലാണ് യുവതി ഹോംനഴ്‌സിംഗ് സ്ഥാപനത്തില്‍ പേര് നല്‍കിയിരുന്നത.് ഗൃഹനാഥയുടെ കഴുത്തിലണിഞ്ഞ 5 പവന്റെ മാല, രണ്ട് പവന്‍ വീതമുള്ള അഞ്ച് വളകള്‍ എന്നിവയാണ് മോഷണം പോയിരുന്നത.്

ചൊവ്വാഴ്ച ഉച്ചക്ക് വീട്ടില്‍ എത്തിയ സനല്‍കുമാറിന്റെ സുഹൃത്താണ് സംഭവം സനല്‍കുമാറിനെ അറിയിച്ചത.് വീട്ടില്‍ ഗൃഹനാഥയെ മാത്രം കണ്ട് സംശയം തോന്നിയ സുഹൃത്ത് സനല്‍കുറിനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഹോംനഴ്‌സ് വീട്ടില്‍ തന്നെ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അവരെ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഗൃഹനാഥയുടെ ശശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരുന്നോയെന്ന് അന്വേഷിച്ചപ്പോഴാണ് ഇവയൊന്നും കാണാനില്ലെന്നും അറിയാന്‍ കഴിഞ്ഞത.് തുടര്‍ന്ന് സനല്‍കുമാര്‍ പിണറായി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സനല്‍കുമാര്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ ശുശ്രൂഷിക്കാനും ഭാര്യ രാവിലെ ജോലിക്ക് പോകുകയും ചെയ്യുമ്പോള്‍ അമ്മയുടെ അടുത്ത് ഹോംനഴ്‌സിനെയാക്കിയാണ് വന്നിരുന്നത.് ഇതിനിെടയാണ് യുവതി വൃദ്ധയുടെ ശരീരത്തില്‍ അണിഞ്ഞ ആഭരണങ്ങള്‍ അടിച്ചു മാറ്റി രക്ഷപ്പെട്ടിരുന്നത.് ധര്‍മ്മടത്തെ അനിതയെന്ന യുവതിയുടെ ഹോംനഴ്‌സിംഗ് സ്ഥാപനം വഴിയാണ് ഇവിടെ ഹോംനഴ്‌സിനെ നിയമിച്ചിരുന്നത.്

Loading...