മലപ്പുറം : ലീഗിനെ തോൽപ്പിച്ചു; പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌

മലപ്പുറം :  ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന കാവനൂര്‍ പഞ്ചായത്തിലെ 16–ാം വാര്‍ഡില്‍ എൽഡിഎഫിന്‌ അട്ടിമറി ജയം.മുസ്ലീം ലീഗിന്റെ സിറ്റിങ്‌ സീറ്റാണ്‌ പിടിച്ചെടുത്തത്‌.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പൊട്ടണംചാലി ഷാഹിന (മിനി) യാണ് വിജയിച്ചത്‌. ഇതോടെ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌ ലഭിക്കും.പഞ്ചായത്ത് ഭരണം നേടാന്‍ ഭരണസമിതി അംഗത്തെ കൂറുമാറ്റാന്‍ ഇടപെട്ട യുഡിഎഫ് നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗം ഫാത്തിമ ഉമ്മര്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.  യുഡിഎഫിലെ മുക്കണ്ണന്‍ സഫിയയും ബിജെപിയിലെ ആഷിജയും മത്സരരംഗത്തുണ്ടായിരുന്നു.

Loading...