താറുമാറായി ഗതാഗതം; ഹെലികോപ്റ്ററിലും എത്താനാവാതെ സൈന്യം

Loading...

കോഴിക്കോട് : വന്‍ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക തുടരുന്നു.കനത്ത മഴയും വഴിയുടനീളമുള്ള മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്ന് കവളപ്പാറയിലേക്ക് പതിനഞ്ച് കിലോമീറ്ററോളം ദൂരത്തായി വിവിധയിടങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്. ഇത് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. 36 വീടുകള്‍ക്കൊപ്പം 41 പേര്‍ മണ്ണിനടിയിലെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന പ്രതീക്ഷകള്‍ കുറവാണ്. രണ്ട് നില കെട്ടിടങ്ങളടക്കം മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും പെട്ട് അപ്പാടെ മണ്ണ് മൂടിയ നിലയിലാണ്. ഇത്രയധികം വീടുകള്‍ തകര്‍ന്ന് മണ്ണിനടയില്‍ പെട്ടതു കൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ വരവ് കാത്തിരിക്കുകയാണ് അധികാരികളും ജനങ്ങളും.
രക്ഷാ പ്രവര്‍ത്തകര്‍ പോകുന്ന വഴിയില്‍ വാഹനത്തിന് മുകളില്‍ മണ്‍കൂനകള്‍ വീണ് അപകമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രദേശത്ത് മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. അതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ കൂടി പരിഗണിച്ചേതീരുമാനങ്ങള്‍ എടുക്കാനാകൂ.

Loading...