കൈലാസപ്പാറയില്‍ കുരങ്ങുശല്യം രൂക്ഷം

Loading...

നെടുങ്കണ്ടം: കൈലാസപ്പാറയില്‍ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. ഏലം കര്‍ഷകരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത് . രണ്ടുമാസത്തിനിടെ മേഖലയില്‍ ഏക്കറുകണക്കിന് കൃഷിയാണ് വാനരപ്പട നശിപ്പിച്ചത് . വനംവകുപ്പും കൃഷിവകുപ്പും കയ്യൊഴിഞ്ഞതോടെ കുരങ്ങുകളെ തുരത്താന്‍ പെടാപ്പാട് പെടുകയാണ് കര്‍ഷകര്‍.

നെടുങ്കണ്ടം ടൗണിനോടുചേര്‍ന്ന് മൂന്നുകിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന കാര്‍ഷിക മേഖലയാണ് കൈലാസപ്പാറ. പ്രളയത്തെ അതിജീവിക്കാനുള്ള ശ്രമത്തിനിടെയാണ് കുരങ്ങുശല്യം തുടങ്ങിയത് . കൂട്ടമായെത്തുന്ന കുരങ്ങുകള്‍ തോട്ടത്തില്‍ കടന്ന് ഏലത്തട്ടകള്‍ വ്യാപകമായി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തട്ടകള്‍ കടിച്ച്‌ പൊട്ടിച്ച്‌ ഉള്ളിലെ കൂമ്ബ് തിന്നുന്നതിനൊപ്പം പൂവും വിളയാത്ത ഏലക്കായും ഇവര്‍ അകത്താകും. ആഴ്ചയില്‍ രണ്ടുംമൂന്നും തവണ ഇവയുടെ ആക്രമണം ഉണ്ടാവാറുണ്ട് . അന്‍പതോളം വരുന്ന കുരങ്ങുകളുടെ ഒരു സംഘം തന്നെ മിനിട്ടുകള്‍ക്കുള്ളില്‍ നാശനഷ്ടം വരുത്തിവെക്കുകയാണ് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം