സ്വർണവില വീണ്ടും കുറഞ്ഞു

Loading...

കൊച്ചി : ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണ്ണ വില. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. പവന് 240 രൂപയും,ഗ്രാമിന് 30രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,590 രൂപയും പവന് 28,720 രൂപയുമായിരുന്നു വില. നാലാം തീയതി ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച്‌ ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില.

നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നിത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,485.20 ഡോളറാണ്.

വെള്ളി വിലയില്‍ നേരിയ വര്‍ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമിന് 48.78 എന്ന നിലയിലാണ് വ്യാപാരം. എട്ടു ഗ്രാം വെള്ളിയ്ക്ക് 390.24ഉം, ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,750 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,700 രൂപയായിരുന്നു വില.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം