ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോണ്‍ ഉപയോഗിക്കുന്നവരുണ്ടോ ? എങ്കില്‍ ഇതൊന്ന് വായിക്കൂ

Loading...

ടോയ്‌ലറ്റില്‍ പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് അത് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മെയിൽ ചെക്ക് ചെയ്യാനും വാട്സാപ്പ് നോക്കാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

കൂടുതൽ സമയം ടോയ്‍ലറ്റിൽ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷർ കൂടാൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

മൊബെെൽ ഫോൺ ടോയ്‌ലറ്റില്‍ ഉപയോ‌​ഗിക്കുമ്പോൾ മലദ്വാരത്തിന്റെ ഭിത്തികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുകയും ഇത് പൈൽസ്, ഫിഷേഴ്സ് എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. സാറാ പറഞ്ഞു.

ബ്രിട്ടനിലെ 57 ശതമാനം ആളുകളും ടോയ്‍ലറ്റിൽ ഫോൺ ഉപയോ​ഗിച്ചിരുന്നു എന്നാണ് അടുത്തിടെ നടന്ന സർവേയിൽ പറയുന്നത്.

ടോയ്‌ലറ്റില്‍  പോകുമ്പോൾ ഫോൺ മാത്രമല്ല പത്രവും പുസ്തകങ്ങളും കൊണ്ടു പോകുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിയെടുക്കണമെന്നും ഡോ. സാറാ  ജാർവിസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം