Categories
Thiruvananthapuram

നിർണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം : നിർണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും.

മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിഭജനം ഇന്നത്തോടെ പൂർത്തിയാക്കും.

ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നീ ഒരു എംൽഎമാരുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ധാരണ.

ആർക്കൊക്കെ ആദ്യം ഊഴം എന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.

ആൻറണി രാജുവും ഗണേഷ്കുമാറും ആദ്യ രണ്ടര വർഷവും രാമചന്ദ്രൻ കടന്നപ്പള്ളിയും അഹമ്മദ് ദേവർകോവിലും അടുത്ത ടേമിലേക്കും എന്നാണ് ഇപ്പോഴത്തെ ആലോചന.

ആദ്യം ടേം വേണമെന്നാണ് ഐഎൻഎല്ലിന്‍റെ ആവശ്യം.

അതേ സമയം ടേം വ്യവസ്ഥയിൽ ഗണേഷിന് അതൃപ്തിയുണ്ട്.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ് എം ഇന്നും ആവശ്യപ്പെടുമെങ്കിലും ഒന്ന് കിട്ടാനേ സാധ്യതയുള്ളൂ.

ചീഫ് വിപ്പ് പദവി കൂടി കേരള കോൺഗ്രസ് എമ്മിന് ലഭിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The current plan is for Anthony Raju and Ganesh Kumar to spend the first two and a half years in Ramachandran Kadannapally and Ahmed Devarkovil for the next term.

NEWS ROUND UP