ചന്ദ്രശേഖര്‍ ആസാദ്​ വീണ്ടും ജമാ മസ്​ജിദില്‍; സമരം തുടരുമെന്ന്​ പ്രഖ്യാപനം

Loading...

ന്യൂഡല്‍ഹി : ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദ്​ ​വെള്ളിയാഴ്​ച ഉച്ചക്ക്​ വീണ്ടും ഡല്‍ഹി ജമാമസ്​ജിദിലെത്തി. ഡിസംബര്‍ 20ന്​ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്‍െറ ഭാഗമായി ജമാമസ്​ജിദില്‍ പ്രക്ഷോഭം നയിച്ചിനെ തുടര്‍ന്നാണ്​ ആസാദ്​ അറസ്​റ്റിലായത്​.

കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്​ വ്യാഴാഴ്​ച രാത്രിയാണ്​ ആസാദ്​ ജയില്‍മോചിതനായത്​. ജുമുഅ നമസ്​കാരം കഴിഞ്ഞ സമയത്ത്​ ഭരണഘടനയുമായി ജമാമസ്​ജിദില്‍ എത്തിയ ആസാദ്​ ഭരണഘടനാ വാചകങ്ങള്‍ വായിച്ചു. ഭരണഘടനയുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്​തു.

ഭരണഘടന അനുശാസിക്കുന്ന വഴിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും ആസാദ്​ പ്രഖ്യാപിച്ചു. കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും. ജാമ്യം നല്‍കിയ​പ്പോള്‍ തീസ്​ ഹസാരി കോടതി നിഷ്​കര്‍ഷിച്ച വ്യവസ്​ഥകള്‍ ലഘൂകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജി നല്‍കുമെന്നും നീതിന്യായ വ്യവസ്​ഥയില്‍ വി​ശ്വാസമുണ്ടെന്നും ആസാദ്​ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

നാ​ലാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​ക​രു​ത്, സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ പോകരുത്​​ എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ്​ ആസാദിന്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ല്ലാ ശ​നി​യാ​ഴ്​​ച​യും ആ​സാ​ദി​​ന്‍റെ നാ​ടാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​റ​ന്‍​പു​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണം, ചി​കി​ത്സ​ക്ക്​ ഡ​ല്‍​ഹി​യില്‍ വ​രേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​നു​മ​തി വാ​ങ്ങ​ണം, ഒ​രു മാ​സ​ത്തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തു​വ​രെ മാ​സ​ത്തി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്​​ച സ​ഹാ​റ​ന്‍​പു​ര്‍ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധ​ക​ളും കോ​ട​തി മ​ു​ന്നോ​ട്ടു​വെ​ച്ചു.

ജയില്‍മോചിതനായി 24 മണിക്കൂറിനകം സഹാറന്‍പുരിലേക്ക്​ പോകണമെന്നാണ്​ കോടതി നിര്‍ദേശം. അതിന്​ മുമ്ബ്​ ജമാ മസ്​ജിദ്​ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആസാദിന്‍െറ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. രവിദാസ്​ ക്ഷേത്രം, ഗുരുദ്വാര, ക്രിസ്​ത്യന്‍ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്​ ആസാദ്​ ജമാ മസ്​ജിദിലെത്തിയത്​. ആയിരക്കണക്കിന്​ പേര്‍ ‘ആസാദി’ വിളികളോടെ​ ആസാദിനെ വരവേറ്റു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം