Categories
Malappuram

സ്വന്തം മക്കളോട് അങ്ങനെ ചെയ്യാന്‍ ആ അമ്മക്ക് കഴിയുമോ? യു​വ​തി​യും മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത

എ​ട​ക്ക​ര : മ​ല​പ്പു​റത്ത്  യു​വ​തി​യും മൂ​ന്നു മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദുരൂഹതയേറുന്നു.

തു​ടി​മു​ട്ടി​യി​ൽ മു​തു​പു​റ​ത്ത് ബി​നീ​ഷ് ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ര​ഹ​ന (35), മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ (12), അ​ന​ന്തു (11), അ​ർ​ജു​ൻ (8) എ​ന്നി​വ​രെ​യാ​ണു ഞാ​യ​റാ​ഴ്ച ഞെ​ട്ടി​ക്കു​ളം കൈ​യേ​റ്റ​ക്കു​ന്നി​ലെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ ര​ഹ​ന​യ്ക്ക് ഒ​റ്റ​യ്ക്ക് മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ര​ഹ​ന ഞെ​ട്ടി​ക്കു​ളം അ​ങ്ങാ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​യി വ​രു​ന്ന​തു ക​ണ്ട​വ​രു​ണ്ട്.

പി​ന്നീ​ട് ക​ണ്ണൂ​ർ ഇ​രി​ക്കൂ​റി​ൽ ടാ​പ്പിം​ഗ് ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വ് ബി​നീ​ഷ് മൊ​ബൈ​ലി​ൽ ര​ഹ​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

11 ഓ​ടെ അ​യ​ൽ​വാ​സി​ക​ൾ എ​ത്തി വി​ളി​ച്ചെ​ങ്കി​ലും ആ​രെ​യും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ കൂ​ട്ടി വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ച​വു​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ വ​രാ​ന്ത പോ​ലു​ള്ള ഭാ​ഗ​ത്ത് നാ​ലു​പേ​രും ചു​രി​ദാ​റി​ന്‍റെ ഷാ​ളി​ലും മു​ണ്ടി​ലു​മാ​യി തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ട​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ ശേ​ഷം ര​ഹ​ന കു​ട്ടി​ക​ളെ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്നു.

ഇ​ന്നു ന​ട​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​ന​യും ബി​നീ​ഷു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.

മു​ന്പ് ഇ​വ​ർ ത​മ്മി​ലു​ള്ള കു​ടും​ബ​വ​ഴ​ക്ക് ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് ര​മ്യ​ത​യി​ലെ​ത്തി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ 29ന് ​നാ​ട്ടി​ലെ​ത്തി​യ ബി​നീ​ഷ് ന​വം​ബ​ർ മൂ​ന്നി​നാ​ണു ജോ​ലി സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ​ത്.

തു​ടി​മു​ട്ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം 2019-ലെ ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഞെ​ട്ടി​ക്കു​ള​ത്തെ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Can a mother do that to her children? Tragedy befell the young woman and her children

NEWS ROUND UP