Categories
headlines

മരിക്കാന്‍ പോകുന്നുവെന്ന് ഭാര്യയെ വിളിച്ചുപറഞ്ഞു ; യുവാവ് ആത്മഹത്യ ചെയ്തു

റാന്നി: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. വാട്ട്സ്ആപ്പില്‍ ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കാണിച്ച ശേഷം ആരോ കൊല്ലാന്‍ വരുന്നു എന്നും മറ്റും ഇയാള്‍ ഭാര്യയോട് ഫോണിലൂടെ പറയുകയും പിന്നീട് തൂങ്ങിമരിക്കുകയും ആയിരുന്നു

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായ അധ്യാപകനായ ബിനു കെ. സാം എത്തിയപ്പോള്‍ തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്ന എന്നുപറഞ്ഞ് നിശാന്ത് പരിഭ്രാന്തി പിടിച്ച് വരാന്തയിലൂടെ ഓടി നടക്കുന്നതാണ് കണ്ടത്.

താഴേ ഭാഗം പൂട്ടിയിരിക്കുകയാണെന്നും ആരും അകത്തേക്ക് വരില്ലെന്നും ആശ്വസിപ്പിച്ച് ഇയാളെ മുറിയിലേക്കു തന്നെ മടക്കി.

രാവിലെ ഏഴുമണിയോടെയാണ് ഇയാള്‍  ഭാര്യ സീനയെ വിളിച്ച് താന്‍ തൂങ്ങിമരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചത്.

അരുതെന്ന് ഇവര്‍ പറഞ്ഞപ്പോഴേക്കും ഫോണ്‍ കട്ടായി. സീന ഉടന്‍ തന്നെ ബിനു കെ. സാമിനെ വിവരം അറിയിച്ചു.

ബിനു രാവിലെ ഡ്യൂട്ടിക്കെത്തിയ അധ്യാപകനായ ബിനു ജോര്‍ജിനെ വിവരം അറിയിച്ചത്.

ഉടന്‍ തന്നെ ബിനു ജോര്‍ജും ലോഡ്ജ് ജീവനക്കാരനും കൂടി ഇയാളുടെ മുറിയില്‍ എത്തിയെങ്കിലും ബഡ്ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്.

പോലീസ് മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.  ഇയാള്‍ രാത്രി പല പ്രാവശ്യം ഭാര്യയെ വിളിച്ച് അസ്വസ്ഥത അറിയിച്ചിരുന്നു.

മക്കള്‍: നമിത (വൈക്കം ഗവ: യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ദേവര്‍ശ് (ഒരു വയസ്)

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP