ബാണാസുര സാഗർ ഡാം വൈകീട്ട് മൂന്നിന് തുറക്കും..

Loading...

കൽപ്പറ്റ: ബാണാസുര സാഗർ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലർട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന്‍റേതാണ് തീരുമാനം.8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്‍റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Loading...