പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു

പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു
Nov 9, 2021 07:26 PM | By Anjana Shaji

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ ഐപിഒ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷ.

ഇതോടു കൂടി രാജ്യത്തെ വാഹന റീട്ടെയിലര്‍ മേഖലയില്‍ പബ്ലിക് ട്രേഡിങിനു ലഭ്യമായ ഏക കമ്പനിയായിരിക്കും പോപ്പുലര്‍. പോപ്പുലറിന്‍റെ ഐപിഒ പ്രൊപോസലിന്‍റെ കരടിന് സെബി കഴിഞ്ഞ മാസമാണ് അംഗീകാരം നല്‍കിയത്. പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ബനിയന്‍ ട്രീ തങ്ങളുടെ മൊത്തം 34.01 ശതമാനം വിഹിതവും ഈ ഐപിഒ വഴി വില്‍പന നടത്തുകയാണ്.

കമ്പനി 150 കോടി രൂപയുടെ രൂപയുടെ ഓഹരികളാണ് വില്‍പനയ്ക്കായി ലഭ്യമാക്കുന്നതെന്ന് പ്രമോട്ടര്‍മാരില്‍ ഒരാളും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നവീന്‍ ഫിലിപ്പ് സൂചിപ്പിച്ചു. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ 15 സര്‍വീസ് സെന്‍ററുകള്‍ കൂടി ആരംഭിക്കുമെന്ന് നവീന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

പ്രമോട്ടര്‍മാരായ ജോണ്‍ കെ പോള്‍ (മാനേജിംഗ് ഡയറക്ടര്‍), ഫ്രാന്‍സിസ് കെ പോള്‍ (ഡയറക്ടര്‍), നവീന്‍ ഫിലിപ്പ് എന്നിവര്‍ 65.79 ശതമാനം വിഹിതം കൈവശം വെക്കുന്നതു തുടരും. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്‍റെ 34.21 ശതമാനം പൊതുജനങ്ങളുടെ പക്കലായിരിക്കും.

ബനിയന്‍ ട്രീ 2015-ല്‍ 34.1 ശതമാനം വിഹിതത്തിനായി പത്തു ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഓട്ടോമൊബൈല്‍ പാര്‍ട്ട്സുകളുടെ മൊത്ത വ്യാപാരികളായി 1939-ലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഐപിഒയ്ക്കു ശേഷം സര്‍വീസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കേരളത്തിലെ 28 അടക്കം 37 വില്‍പന കേന്ദ്രങ്ങളുള്ള കമ്പനിക്ക് 83 സര്‍വീസ് സെന്‍ററുകളാണുളളത്. 2021 സാമ്പത്തിക വര്‍ഷം 2,919.25 കോടി രൂപ വരുമാനവും 32.46 കോടി രൂപ അറ്റാദായവുമാണ് കമ്പനി നേടിയത്.

Popular Vehicles is preparing for an IPO worth Rs 800 crore

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories