തൃശൂർ: തൃശൂരിൽ വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമർദനമേറ്റു .ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്.
ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്.
മധ്യവയസ്കനായ ഒരാൾ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണം. അവിടെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യവിമല്ലാതെ യുവാവിന്റെ തലക്കടിച്ച ശേഷം നടന്നുപോവുകയായിരുന്നു. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു.
Student falls off bike; Cruelty to a classmate