ലോകത്ത് ഒരു കോടി പിന്നിട്ട് കൊവിഡ് രോഗികള്‍

Loading...

ന്യൂയോര്‍ക്ക്:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടത്.

5,07000  പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 56.45 ലക്ഷം പേര്‍ രോഗമുക്തി നേടി.

കൊവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്.

ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായിരത്തി മുന്നൂറ്റി പതിനാല്.

24 മണിക്കൂറിനിടെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം