വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Loading...

ആലപ്പുഴ: ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച്‌ പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍.

ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം യദുകൃഷ്ണന്‍ (21) ആണ് പിടിയിലായത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസാണ്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം.

കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച്‌ വീടിന്റെ മുറ്റത്തുതന്നെ തൈ പരിപാലിക്കുകയായിരുന്നു. സംശയം തോന്നി ചോദിച്ച അമ്മയെ അടക്കം പച്ചക്കറിത്തൈ ആണെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന. ചേര്‍ത്തല എസ് ഐ തങ്കച്ചന്‍, ബസന്ത്, അബിന്‍, ഡാന്‍സാഫ് അംഗങ്ങളായ കെ ജെ സേവ്യര്‍, കെ പി ഗിരീഷ്, ബി അനൂപ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം