ചൈനയിലെ അജ്ഞാത വൈറസ് അയല്‍ രാജ്യങ്ങളിലും

Loading...

ബീജിംഗ് : മധ്യ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത വൈറസ് തലസ്ഥാനമായ ബീജിംഗിലേക്കും അയല്‍രാജ്യങ്ങളിലേക്കും പടര്‍ന്നു. ഇതുവരെയും ഉറവിടം കണ്ടെത്താനാകാത്ത വൈറസ് ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനമായ ബീജിംഗ്, സാംഗ്‌സായി, ഷെന്‍ജെന്‍ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപകമായി പടര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അയല്‍രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മൂന്ന് പേര്‍ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 200 ഓളം പേര്‍ക്ക് ഇതിനകം അജ്ഞാത ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന് സമാനമായ പകര്‍ച്ചവ്യാധി ഡിസംബറിലാണ് ആദ്യം തിരിച്ചറിഞ്ഞത്. ന്യൂമോണിയ ബാധിച്ച രീതിയിലാണ് ഇത് രോഗികളില്‍ കാണപ്പെടുന്നത്.

കഴിഞ്ഞയാഴ്ച ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിയ ദക്ഷിണ കൊറിയന്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു മുമ്ബേ തായ്‌ലാന്‍ഡിലും ജപ്പാനിലും അജ്ഞാത വൈറസ് സ്ഥിരീകരിച്ചിരുന്നു.

ചൈനീസ് കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെയാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. ജനങ്ങള്‍ വ്യാപകമായി യാത്ര പോകാറുള്ള ഈ മാസങ്ങളില്‍ വൈറസ് ബാധ അനിയന്ത്രിതമാകുമെന്നും ഭീതിയുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് എന്ന കൊറോണ വൈറസിന് സമാനമാണ് ഈ അജ്ഞാത വൈറസ് എന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ പടര്‍ന്നു പിടിച്ച വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരാഴ്ചക്കുള്ളില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെ 136 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വുഹാനില്‍ കഴിഞ്ഞയാഴ്ച 62 പേരില്‍ മാത്രമായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ച 200 ഓളം പേരില്‍ ഒമ്ബത് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

ബീജിംഗിലും സാംഗ്‌സായിലും വുഹാനില്‍ നിന്നെത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോംങ്കോംഗിന് സമീപത്തെ ഷെന്‍ജെനില്‍ 66കാരനിലാണ് വൈറസ് സ്ഥിരീകരിച്ചത്. തെക്കന്‍ ചൈനയിലെ കാന്‍ടോണ്‍ പ്രവിശ്യയില്‍ 14 പേരില്‍ വൈറസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തായ്‌ലാന്‍ഡില്‍ രണ്ട് പേരിലും ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ബാധയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വൈറസ് ബാധ പടരുമ്ബോഴും ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയും മുതിര്‍ന്നിട്ടില്ല. എന്നാല്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ വിദഗ്ധമായി പരിശോധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം