കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന്റെ ചരിത്ര കഥകളിലൂടെ…..

ഉരുനിര്‍മാണ രംഗത്ത് പേരുകേട്ട ബേപ്പൂരിന് ഇക്കാര്യത്തില്‍ 1500 വര്ഷഷത്തിലധികം പെരുമയുണ്ടെന്നാണ് പറയുന്നത്.
തുറമുഖം, ഉരുനിര്മാണകേന്ദ്രങ്ങള്, ലൈറ്റ്ഹൗസ്, പുലിമുട്ട്, ഏഴുകിലോമീറ്ററകലെ കടലുണ്ടിയില്‍ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം എന്നിവയാണ് ബേപ്പൂരിലെ പ്രധാന കാഴ്ചകളാണ്.
കൊച്ചിക്ക് ശേഷം കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് കോഴിക്കോടിന്റെ സ്വന്തം ബേപ്പൂര്‍ തുറമുഖം.
പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂർ അറിയപ്പെട്ടിരുന്നു. മലബാർ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുൽത്താൻ ബേപ്പൂരിന്റെ പേര് “സുൽത്താൻ പട്ടണം” എന്നു മാറ്റുകയായിരുന്നു.
കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം.അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി കോഴിക്കോടിനുള്ള പഴയകാല കച്ചവടബന്ധത്തിലെ പ്രധാന ഏടാണ് ഇവിടം.സില്‍ക്ക് റൂട്ടിലെ പ്രധാന കേന്ദ്രമായ ബേപ്പൂര്‍ തുറമുഖം വഴിയാണ് കോഴിക്കോട് മെസപ്പെട്ടോമിയയുമായി വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും പറയുന്നു.
ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഉള്ള ഇവിടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് കോഴിക്കോടിന്റെ ചെറിയ ചരിത്ര വഴികളും കൂടിയാണ്.
News from our Regional Network
English summary: Beypore Port is located at a distance of 10 km from the city of Kozhikode.
Beypore, which is famous for its steel industry, is said to have been proud of this for more than 1500 years.