അമ്പത് വർഷത്തിനിടെ ലോകത്ത് കാണാതായ സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്

Loading...

അമ്പത് വർഷത്തിനിടെ ലോകത്ത് കാണാതായ സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 142.6 മില്യൺ ‘മിസ്സിംഗ്’ കേസുകളിൽ 45.8 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ നിന്നാണെന്ന് യുണൈറ്റഡ് നേഷൻസ്.

യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേൾഡ് പോപുലേഷൻ റിപ്പോർട്ടിലാണ് ഈ നടുക്കുന്ന കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 50 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. 1970 ൽ ലോകത്ത് കാണാതായ സ്ത്രീകളുടെ എണ്ണം 61 മില്യൺ ആയിരുന്നുവെങ്കിൽ 2020 ൽ അത് 142.6 മില്യണായി വർധിച്ചിരിക്കുകയാണ്.

ഈ വർഷം രേഖപ്പെടുത്തിയ 142.6 മില്യണിൽ 45.8 മില്യൺ സ്ത്രീകളും കാണാതായിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. 72.3 മില്യണുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

2013 നും 2017 നും ഇടയിൽ 4,60,000 പെൺകുട്ടികളെയാണ് ഇന്ത്യയിൽ നിന്ന് കാണാതായത്. ഇന്ത്യയും ചൈനയുകൂടി 1.2 മുതൽ 1.5 മില്യൺ വരെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സ്ത്രീകളുടെ മരണത്തിന്റെ കണക്കെടുത്താൽ ആയിരം പേരിൽ 13.5 എന്ന നിലയ്ക്ക് സ്ത്രീകൾ മരണപ്പെടുന്നുണ്ട്.

പോസ്റ്റ് നേറ്റൽ സെക്‌സ് സെലക്ഷൻ (ആൺകുട്ടിയെ ലഭിക്കുന്നതിനായി പെൺഭ്രൂണത്തെ ഒഴിവാക്കുന്ന രീതി) വഴി മാത്രം ഒൻപത് പെൺകുഞ്ഞുങ്ങളിൽ ഒരു പെൺകുഞ്ഞ് എന്ന കണക്കിൽ മരണം സംഭവിക്കുന്നുണ്ട്.

സ്ത്രീകളുടെ എണ്ണത്തിൽ വരുന്ന ഈ കറവ് പുരുഷന്മാരുടെ വിവാഹത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പലപ്പോഴും പുരുഷന്മാരുടെ വിവാഹം നീണ്ടുപോവുകയോ നടക്കാതെ വരികയോ ചെയ്യും.

വരന്മാരുടെ എണ്ണം വധുക്കളുടെ എണ്ണത്തേക്കാൾ കൂടുതലാകുന്ന ഈ അവസ്ഥയെ ‘മാര്യേജ് സ്‌ക്വീസ്’ എന്നാണ് പറയപ്പെടുന്നത്. ഈ അവസ്ഥ ശൈശവ വിവാഹത്തിലേക്ക് വഴിതെളിക്കുമെന്നും വിദഗ്ധർ ആശങ്കപ്പെടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം