സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെ കുറിച്ച് ചര്‍ച്ച നടത്തും. ഇളവ് ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച.

കൊവിഡാനന്തരം ചിത്രീകരിച്ച സിനിമകള്‍ക്ക് സബ്സിഡി അനുവദിക്കണം, സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാണ് ആവശ്യം.
വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.
നേരത്തെ നടന്ന ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ തുടര്‍ന്നാണ് ഇവ മുഖ്യമന്ത്രി മാറ്റിവച്ചത്. വിജയിയുടെ തമിഴ് സിനിമയായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിലവില്‍ തിയറ്റര്‍ ഉടമകളുടെ നിലപാട്.
അതേസമയം നിര്‍മാതാക്കളുടെ യോഗം കൊച്ചിയില്‍ വിളിച്ചു. നിര്‍മാണം പൂര്‍ത്തിയായതും ചിത്രീകരിച്ചതുമായ സിനിമകളുടെ നിര്‍മാതാക്കളുടെ നിലപാട് അറിയാനാണ് യോഗം.
തിയറ്ററുകള്‍ക്ക് സിനിമ നല്കാന് താത്പര്യമുള്ളവരും ഇവര്‍ക്കിടയിലുണ്ട്. പൊതു അഭിപ്രായം രൂപീകരിക്കുന്നതിനായാണ് യോഗം ചേരുന്നത്.
News from our Regional Network
RELATED NEWS
English summary: Representatives of the film industry will meet Chief Minister Pinarayi Vijayan today. The concessions sought for the film sector will be discussed. The theater will not reopen unless a waiver is granted. The discussion was held at Thiruvananthapuram.