#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്
Apr 26, 2024 01:02 PM | By Athira V

പാലക്കാട് : ( www.truevisionnews.com  ) ‌അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. ചെറുകോട് എൽ.പി.സ്‌കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

19-ാം വയസിൽ വിദേശത്തേക്ക് പോയ വല്ലപ്പുഴ ചെറുകോട് വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്.

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവുമുണ്ടായിരുന്നില്ല. വോട്ടർ പട്ടികയിൽ ആരും പേര് ചേർത്തിരുന്നുമില്ല.

അടുത്തിടെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടിൽ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ. രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എൽ.പി.സ്‌കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

#66 #year #old #expat #hamza #palakkad #cast #first #vote

Next TV

Related Stories
#salafimasjid |കൊടും ചൂട്, മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്

May 6, 2024 05:10 PM

#salafimasjid |കൊടും ചൂട്, മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്

പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്....

Read More >>
#KMuralidharan | 'പിണറായിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണം'; സ്വകാര്യ സന്ദ‍ര്‍ശനമെന്ന പേരിലെ യാത്ര ഉചിതമല്ലെന്ന് മുരളീധരൻ

May 6, 2024 04:56 PM

#KMuralidharan | 'പിണറായിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണം'; സ്വകാര്യ സന്ദ‍ര്‍ശനമെന്ന പേരിലെ യാത്ര ഉചിതമല്ലെന്ന് മുരളീധരൻ

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും...

Read More >>
#temperature |സംസ്ഥാനത്ത് നാളെ വരെ ഉയർന്ന താപനില തുടരും

May 6, 2024 04:46 PM

#temperature |സംസ്ഥാനത്ത് നാളെ വരെ ഉയർന്ന താപനില തുടരും

ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...

Read More >>
#Heatwave | കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

May 6, 2024 04:38 PM

#Heatwave | കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്. പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന...

Read More >>
Top Stories










Entertainment News