ന്യൂഡൽഹി: കർഷക സമരത്തിൻ്റെ നിശ്ച്ചയദാർഢ്യത്തിന് മുമ്പിൽ പകച്ചു നിൽക്കുന്ന പ്രധാനമന്ത്രി അസത്യ പ്രചാരണത്തിൽ നിന്ന് പിൻമാറണമെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു.

കോർപ്പറേറ്റുകളുടെ തോളത്തിരുന്നു കൊണ്ടാണ് നരേന്ദ്ര മോദി കൃഷിക്കാർക്ക് നേരെ നുണകളുടെ നിറയൊഴിക്കുന്നതെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
നെല്ലിന് ഏറ്റവും അധികം വില നൽകുന്ന കേരളത്തിൽ താങ്ങുവില ഇല്ലന്നാണ്കേന്ദ്ര ഗവ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ്.
പച്ചക്കറികൾക്കും പഴങ്ങൾക്കും കേരളത്തിൽ അടിസ്ഥാന വില നിശ്ച്ചയിച്ച് സർക്കാർ കൃഷിക്കാരെ സംരക്ഷിക്കുകയാണ് .
ഇൻഷുറൻസിന് പുറമെ കൃഷിക്കാർക്ക് റോയൽറ്റിയും നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. ആ കേരളത്തെപ്പറ്റി പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന അസത്യങ്ങൾ രാഷ്ട്രീയ ദുരുദ്ദേശപ്രേരിതമാണ്.
ഇന്ത്യയിലെ കൃഷിക്കാർ അത് തള്ളിക്കളയുമെന്നും ലക്ഷ്യം കാണും വരെയും സമരരംഗത്ത്, ഉറച്ച് നിൽക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
News from our Regional Network
English summary:
Narendra Modi is shooting lies at farmers on the shoulders of corporates - Binoy Vishwam MP