കീടനാശിനി ശ്വസിച്ചതാണെന്ന് പ്രാഥമിക നിഗമനം; കോഴിക്കോട് സ്വദേശികളുടെ കുരുന്നുകള്‍ ദോഹയില്‍ അന്തിയുറങ്ങും

Loading...

ത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള കാരണം കീടനാശിനി ശ്വസിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്നും അധികൃതര്‍ സ്ഥരീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ നാളെ ഖത്തറില്‍ ഖബറടക്കും.

വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിനെയും കുടുംബത്തെയും ശ്വാസതടസ്സവും ഛര്‍ദ്ദിയും മൂലം ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിച്ചത്.

ഇവരുടെ മക്കളായ ഏഴ് മാസം മാത്രം പ്രായമുള്ള റിദ ഹാരിസ്, മൂന്നരവയസ്സുള്ള റഹാ‍ന് ഹാരിസ് എന്നിവര്‍ ഉടന്‍ തന്നെ മരണപ്പെട്ടു. മരണകാരണം സംബന്ധിച്ച്‌ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അടിയന്തിര വിഭാഗത്തിലെ മെഡിക്കല്‍ സംഘം നടത്തിയ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

കീടനാശിനിയുടെയോ രാസവസ്തുക്കളുടെ സാനിധ്യമാണ് മരണകാരണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ റിപ്പോര്‍ട്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ മരിക്കുന്നതിന്‍റെ തലേദിവസം ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചിരുന്നു.

ഇത് എ.സി വഴി ഇവരുടെ റൂമിലെത്തുകയും ഇത് ശ്വസിച്ചാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണം നടന്ന ഉടന്‍ തന്നെ സാംക്രമികരോഗ അന്വേഷണവിഭാഗത്തിന്‍റേയും വിഷചികില്‍സാ കമ്മീഷന്‍റെയും നേതൃത്വത്തില്‍ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണം നടത്തിയിരുന്നു.

ഇവര്‍ കഴിച്ച ഭക്ഷണത്തിന്‍റെ സാമ്ബിള്‍ ശേഖരിക്കുകയും ചെയ് തിരുന്നു. ഇതില്‍ നിന്നാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് തെളിഞ്ഞത്. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി വീട്ടിലെത്തിച്ച്‌ കഴിച്ചിരുന്നു.

ഇതോടെയാണ് ഭക്ഷ്യവിഷബായാണോ എന്ന സംശയം ഉയര്‍ന്നത്. നടപടികള്‍ പൂര്‍ത്തിയായി മൃതദേഹങ്ങള്‍ക്ക് വിട്ടുകൊടുത്ത കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നാളെ ദോഹയില്‍ ഖബറടക്കും. ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം