കോഴിക്കോട് വിദേശത്ത് നിന്നും വന്ന് ക്വാറന്റൈനില്‍ ഉള്ള യുവാവ് ആത്മഹത്യ ചെയ്തു

Loading...

കോഴിക്കോട് :കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ വിദേശത്ത് നിന്നും വന്ന് ക്വാറന്റൈനില്‍ ഉള്ള യുവാവ് ആത്മഹത്യ ചെയ്തു.

ചേമഞ്ചേരി സ്വദേശി തെക്കിടുത്താം വീട്ടില്‍ സുബൈര്‍ (38) ആണ് മരിച്ചത്. ആറ് ദിവസം മുമ്പ് കുവൈത്തില്‍ നിന്നും എത്തി സ്വന്തം വീട്ടില്‍ ഹോം ക്വാറന്റിയില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

സുബൈര്‍, മനസിക അസ്വസ്ത പ്രകടിപ്പിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി വീട്ടില്‍ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തത് കാണുന്നത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോവിഡ് ടെസ്റ്റിനു ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ സ്വീകരിക്കുകയെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം