‘ബി ജെപി കുതിരക്കച്ചവടം നടത്തുകയാണ്’;ഗവര്‍ണര്‍ ആവശ്യം നിരസിച്ചാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും

ബംഗ്ലൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ എം പി. ജെ ഡിഎസുമായി കക്ഷി ചേര്‍ന്ന് മന്ത്രി സഭ രൂപീകരിക്കുന്ന കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഇത് നിരസിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാവഴികളും ചേരുമെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.എന്നാല്‍ മന്ത്രി സഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം വിളിച്ചെങ്കിലും യോഗത്തില്‍ 44 എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുത്തത്.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ബംഗളുരുവിലെ ആഡംബര ഹോട്ടലില്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം അല്‍പസമയത്തിനകം ചേരും. ലെ മെറിഡിയന്‍ ഹോട്ടലിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ നേതാക്കളും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

അമിത് ഷാ അടക്കമുള്ളവര്‍ ബംഗളൂരുവില്‍ എത്തും. 10.30-നാണ് ബിജെപി യോഗം. എന്നാല്‍ കോണ്‍ഗ്രസ് അടിയന്തര യോഗം ഇന്ന് രാവിലെ ചേരാന്‍ തീരുമാനിച്ചു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളാകും ഇരുപാര്‍ട്ടികളും യോഗത്തില്‍ കൈക്കൊള്ളുക.

ഇരു പാര്‍ട്ടികളും തങ്ങളുടെ യോഗത്തിന് ശേഷം ഒരുമിച്ച് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സിദ്ധരാമയ്യയാണ് യോഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. ചൊവ്വാഴ്ച രാത്രി വൈകിയും എച്ച്.ഡി.ദേവഗൗഡയും കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ബംഗളൂരു അശോക ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍ ബിജെപിക്ക് അനുകൂലമായ തീരുമാനം ഗവര്‍ണര്‍ കൈക്കൊള്ളുകയാണെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും ഗവര്‍ണറെ സമീപിക്കുമെന്നും അല്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ ജെഡിഎസിലെ ഒന്‍പത് എം എല്‍ എമാരെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.

ആരും കേവലഭൂരിപക്ഷം നേടാത്ത സാഹചര്യത്തിലാണ്  ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്.104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകഷി .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം