കിടിലൻ ബീഫ് മസാല കറി തയ്യാറാക്കാം

Loading...

 

ബീഫ് പ്രേമികൾ ഇഷ്ടപ്പെടുന്ന വിഭവമാണ് ബീഫ് മസാല കറി. വളരെ രുചിയോടെയും എളുപ്പവും ഉണ്ടാക്കാൻ പറ്റുന്ന കറിയാണ് ഇത്. ബീഫ് മസാല കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

 

വേണ്ട ചേരുവകൾ… 

1. ബീഫ്                           അര കിലോ (ചെറുതായി അരിഞ്ഞത്)

2.  ഏലയ്ക്ക                      3 എണ്ണം
കറുവപ്പട്ട                       ഒരു ഇഞ്ച് കഷ്ണം
ഗ്രാമ്പു                           4 എണ്ണം
തക്കോലം                      1 എണ്ണം

3.  മുളകുപൊടി                   ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി                 കാൽ ടീസ്പൂൺ
മല്ലിപൊടി                         അര ടേബിൾ സ്പൂൺ
സവാള                              4 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി                            2 എണ്ണം ( ചെറുതായി അരിഞ്ഞത്)
ഇഞ്ചി                              ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി                  ഒരു ടേബിൾസ്പൂൺ
വെള്ളം                            ആവശ്യത്തിന്
കറിവേപ്പില                     ആവശ്യത്തിന്
ഉപ്പ്                                 ആവശ്യത്തിന്
വെളിച്ചെണ്ണ                    ആവശ്യത്തിന്
ഉരുള കിഴങ്ങ്                   2 എണ്ണം

തയ്യാറാക്കുന്ന വിധം…

ആദ്യം കുക്കറിൽ എണ്ണ ചൂടാക്കാം. മസാല ഐറ്റംസ് മൂപ്പിക്കാം.

ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. എണ്ണ ഒന്ന് തെളിഞ്ഞു വരണം.
ശേഷം സവാള വഴറ്റാം. ശേഷം തക്കാളി ചേർക്കാം. നല്ലപോലെ വഴറ്റി യോജിപ്പിച്ചു പേസ്റ്റ് പോലെ ആക്കാം.

ഇനി ബീഫ് ചേർത്ത് കൊടുത്ത് രണ്ടു മൂന്ന് മിനിറ്റ് ഇളക്കാം. കറിവേപ്പിലയും കാൽ കപ്പ് വെള്ളവും ചേർത്ത് കുക്കർ അടയ്ക്കാം.

ബീഫ് വെന്ത ശേഷം കുക്കർ തുറക്കാം. ഇനി ഉരുളക്കിഴങ്ങും ചേർത്ത് ഒന്നൂടെ വിസിൽ അടുപ്പിക്കാം. ഇനി ഒന്ന് വറ്റിച്ചെടുക്കണെങ്കിൽ അങ്ങനെ ചെയ്യാം.

ബീഫ് മസാല കറി തയ്യാറായി…

 

 

തെല്ലും ഭയമില്ലാതെ, തിരക്കേറിയ റോഡിലൂടെ ഒട്ടേറെ ജീവനുകളും വഹിച്ചു കൊണ്ടാണ് ഫാത്തിയയുടെ യാത്ര………………വീഡിയോ കാണാം 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം