തൃശൂരില്‍ വാഹനാപകടം;അച്ഛനും മക്കളും ഉള്‍പ്പെടെ 4 മരണം

Loading...

തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. പേരാംമ്ബിള്ളി സുബ്രന്‍ (54), മകള്‍ പ്രജിത (23), മകന്‍ ബിബിന്‍ (29), കണ്ണംത്തറ ബാബു (60) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തുമ്ബൂര്‍ അയ്യപ്പന്‍ കാവ് ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ കാവടി തിരക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി. കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നതായും ആരോപണമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം