ഡല്‍ഹി തെരഞ്ഞെടുപ്പ് ; പോളിങ് ബൂത്തില്‍ വച്ച്‌ ആം ആദ്മി പ്രവര്‍ത്തകനെ അടിച്ച്‌ അല്‍ക്കാ ലാംപ

Loading...

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നിതിനിടയില്‍ പോളിങ് ബൂത്തില്‍ വച്ച്‌ ആം ആദ്മി പ്രവര്‍ത്തകനെ അടിച്ച്‌ ചാന്ദ്‌നീ ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ആം ആദ്മി എംഎല്‍എയുമായ അല്‍ക്കാ ലാംപ. ടാഗോര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷനിലെ 161ാം നമ്ബര്‍ ബൂത്തിലാണ് സംഭവം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടന്‍ തന്നെ വോട്ടെടുപ്പിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തുകയും അടിയേറ്റ ആളെ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.

മകനെ കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ് അല്‍ക്ക ഇയാളെ തല്ലിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എഎപി പ്രവര്‍ത്തകനെതിരെ പൊലീസിനോട് പരാതിപ്പെടുകയും ചെയ്ത ശേഷമാണ് അല്‍ക്ക മടങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം