കേരളത്തില്‍ മരണസംഖ്യ ഉയരുന്നു ; കോഴിക്കോട് കൊവിഡ് ബാധിച്ച് വീണ്ടും മരണം

Loading...

കോഴിക്കോട്:  സംസ്ഥാനത്ത്വീണ്ടും കൊവിഡ് മരണം . കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

14 നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ശ്വാസകോശ കാൻസർ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിനു പുറമേ പെരുവള്ളൂർ സ്വദേശി  കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), എസ്ഐ അജിതന്‍, ആലുങ്കല്‍ ദേവസ്യ എന്നിവരാണ് മരണപ്പെട്ടത്. പാലക്കാട് ജില്ലയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

തൃശ്ശുരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിംഗ് ജീവനക്കാരനിൽ നിന്നാണ് രോഗപ്പകർച്ചയുണ്ടായത്. മഞ്ചേരി മെഡിക്കൽ കോളേജില്‍ രാവിലെ 10.30 ന് ആയിരുന്നു കോയാമുവിന്‍റെ മരണം.

ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഇടുക്കിയില്‍ മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം