പോലീസുകാര്‍ക്ക് കോവിഡ് ; തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം അടച്ചു

Loading...

തിരുവനന്തപുരം : തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസത്തേക്കാണ് അടച്ചത്. അണുവിമുക്തമാക്കുന്നതിനും ശുചീകരണത്തിനും വേണ്ടിയാണ് നടപടി.

അതേസമയം 50 വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തിലുള്ളവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

പൊലീസുകാര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഉത്തരവ്.

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം