‘കോം ഇന്ത്യ’യ്ക്ക് പുതിയ ഭാരവാഹികൾ : വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ് അബ്ദുൽ മുജീബ് സെക്രട്ടറി, കെ കെ ശ്രീജിത് ട്രഷറർ

Loading...

തിരുവനന്തപുരം: ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താലോകം. ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യയ്ക്ക് പുതിയ നേതൃത്വം.

കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്റായി സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസർകോട് വാർത്താ എഡിറ്റർ അബ്ദുൽ മുജീബിനെയും ട്രഷററായി ട്രൂവിഷൻ ന്യൂസ് എഡിറ്റർ കെ കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.


കോം ഇന്ത്യയുടെ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിതക്കുന്നേല്‍, സെക്രട്ടറി അബ്ദുല്‍ മുജീബ്, ട്രഷറര്‍ കെ.കെ ശ്രീജിത്ത് എന്നിവര്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്യാനും യോഗം തീരുമാനിച്ചു.

ആർ ഗോപീകൃഷ്ണൻ

വൈസ് പ്രസിഡന്റായി സോയിമോൻ മാത്യു (മലയാളി വാർത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ) എന്നിവരെയും തെരഞ്ഞെടുത്തു.

അൽ അമീൻ (ഇ വാർത്ത), ഷാജൻ സ്കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ് കേരള), ബിനു ഫൽഗുണൻ (വൺ ഇന്ത്യ), സാജു കൊമ്പന്‍ ( അഴിമുഖം ) സാജ് കുര്യൻ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് ( കെ വാര്‍ത്ത ), കെ ആർ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഓൺലൈൻ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ചു വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് സ്വാതന്ത്ര്യമായി പ്രവർത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കോം ഇന്ത്യയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് [email protected] എന്ന ഇ മെയില്‍ അഡ്രസില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം