മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ പിഞ്ചു കുഞ്ഞിന് കാറിടിച്ച്‌ മരിച്ചു

Loading...

ആലപ്പുഴ : അമ്മയുടെ കണ്ണുതെറ്റിയപ്പോള്‍ മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒന്‍പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണരണം. പുത്തേക്കിറങ്ങിയ കുഞ്ഞിനെ കാറിടിക്കുകയായിരുന്നു.

ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുകണ്ടത്തില്‍ ജി രാഹുല്‍ കൃഷ്ണയുടെ മകള്‍ ശിവാംഗിയാണ് മരിച്ചത്. അമ്മ വിളക്കുവെയ്ക്കാന്‍ തിരിഞ്ഞപ്പോഴാണ് വീടിന് മുന്നലെ ചെറിയ റോഡിലേക്ക് കുഞ്ഞ് മുട്ടിലിഴഞ്ഞ് നീങ്ങിയത്.

ബുധനാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു അപകടം. ഇവര്‍ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്താണ് കുട്ടി പുറത്തേക്കിറങ്ങിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

കനത്ത ഇരുട്ടായതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റുമില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്.

അപകടം സംഭവിച്ച ഉടനെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുല്‍ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നോര്‍ത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം