നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; ഭയക്കുന്നുവെന്ന് മരണത്തിന് മുന്‍പ് നടി സുഹൃത്തിന് വോയ്‌സ് മെസേജ് അയച്ചു

സിനിമാ താരം സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്‌ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ്. സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷമാണ് സിമ്രാന്‍ രഞ്ജു സുനയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്ന് വിവാഹിതരാവുകയായിരുന്നു.

സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് സിമ്രാന്‍ ശ്രദ്ധ നേടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം