‘‘എല്ലാ സാരിയും ഒരു കഥ പറയുന്നു. ഇതു പക്ഷേ ഒരു കവിത പോലെ തോന്നുന്നു’’; സാരിയിൽ തിളങ്ങി ശില്പ ഷെട്ടി

‘‘എല്ലാ സാരിയും ഒരു കഥ പറയുന്നു. ഇതു പക്ഷേ ഒരു കവിത പോലെ തോന്നുന്നു’’; സാരിയിൽ തിളങ്ങി ശില്പ ഷെട്ടി
Oct 10, 2021 09:37 AM | By Shalu Priya

വിവാദങ്ങളും അഭ്യൂഹങ്ങളും മുറുമുറുപ്പും ഒരു വശത്ത് എരിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഫാഷന്‍ ലോകത്തെ ആളിക്കത്തുകയാണ് താരസുന്ദരി ശിൽപ ഷെട്ടി. ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണ് കേസ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നു തിരിച്ചെത്തിയ താരം കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾക്കാണിപ്പോൾ മുതിരുന്നത്.

ഒന്നിനും തന്നെ തളർത്താനാവില്ല എന്നുള്ള സ്റ്റൈലിഷ് മറുപടിയായി ആരാധകർ ഇതിനെ കാണുന്നു. മെറ്റാലിക് ഫോയിൽ ജഴ്സി കൺസ്പ്റ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ശിൽപ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പ്രീ ഡ്രാപ് സാരിയാണിത്. പല്ലുവിൽ ടാസിൽസ് അഴകു ചാർത്തുന്നു.

അരയിൽ കല്ലുകൾ പതിപ്പിച്ച ഡോറി ബെൽറ്റ്. ക്രോപ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. ബ്ലൗസിന്റെ നെക്‌ലൈനും സ്ലീവും ഷീർ തുണി കൊണ്ടുള്ളതാണ്. മുത്തും കല്ലുകളും ചേരുന്ന എംബ്രോയ്ഡറി മാല പോലെ തോന്നിക്കുന്നു. ബാജുബന്ദ് പോലെ കയ്യിലും ഇതേ ഡിസൈനിൽ എംബ്രോയ്ഡറിയുണ്ട്.

എംബ്രോയ്ഡറിയുടെ പ്രൗഢി നിറയുന്നതിനാൽ ആഭരണങ്ങൾ വളരെക്കുറച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഡിസൈനർ തരുൺ തഹിലിയാനിയുടെ ഫാഷൻ ലേബലിൽ നിന്നുള്ളതാണ് ഈ സാരി. 70,000 രൂപയാണ് വില. ‘‘എല്ലാ സാരിയും ഒരു കഥ പറയുന്നു. ഇതു പക്ഷേ ഒരു കവിത പോലെ തോന്നുന്നു’’– ചിത്രത്തിനൊപ്പം ശിൽപ കുറിച്ചു.

shilpa shetty owsem look in pre draped saree

Next TV

Related Stories
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
സ്റ്റൈലിഷ് ലുക്കിൽ യുവതാരം

Oct 16, 2021 08:12 PM

സ്റ്റൈലിഷ് ലുക്കിൽ യുവതാരം

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട്...

Read More >>
40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

Oct 16, 2021 07:40 PM

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി...

Read More >>
പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

Oct 14, 2021 08:21 PM

പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം...

Read More >>
‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

Oct 14, 2021 08:04 PM

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക...

Read More >>
ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

Oct 12, 2021 07:17 PM

ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക...

Read More >>
Top Stories